ADVERTISEMENT

ഓയൂർ ∙ കേരളം പാൽ ഉൽപാദനത്തിൽ അടുത്ത വർഷം സ്വയം പര്യാപ്തതയിൽ എത്തുമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി. ജില്ലാ ക്ഷീര കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ പഞ്ചാബ് കഴിഞ്ഞാൽ പാൽ ഉൽപാദനത്തിൽ രണ്ടാം സ്ഥാനം കേരളത്തിനാണ്. കേരളത്തിൽ ആവശ്യമുള്ള പാലിന്റെ 90 ശതമാനവും ഇവിടെത്തന്നെ ഉൽപാദിപ്പിക്കുന്നു. 10 % കൂടി വർധിപ്പിച്ചു അടുത്ത വർഷം സ്വയം പര്യാപ്തതയിൽ എത്താനാണ് ശ്രമം.ജി.എസ്.ജയലാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ക്ഷീരം തീരം പദ്ധതി, സ്പെഷൽ കെയർ പാക്കേജ് ടു കൗസ് എന്നിവയുടെ ജില്ലാ തല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണി കൃഷ്ണൻ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ പഞ്ചായത്തംഗം ജെ. നജീബത്ത്, പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വി.സരിത. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ, എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് ബിജി ഏബ്രഹാം, നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി, കെ.മിനി, ആർ.ഉദയൻ, എം.തങ്കപ്പൻ, രാജു ചാവടി, കെ.ആർ മോഹനൻ പിള്ള എന്നിവർ പ്രസംഗിച്ചു. 

കൊട്ടറ ക്ഷീരോൽപാദക സംഘത്തിന്റെ ആതിഥേയത്വത്തിൽ ക്ഷീരവികസന വകുപ്പ് സഹകരണത്തിൽ രണ്ട് ദിവസമായി നടന്ന ക്ഷീര കർഷക സംഗമം സമാപിച്ചു. കന്നുകാലി പ്രദർശനം, ഡയറി എക്സിബിഷൻ, ക്ഷീര സംഘം ജീവനക്കാരുടെ ശിൽപശാല, ക്ഷീര വികസന സെമിനാർ, മികച്ച ക്ഷീര കർഷകരെയും സംഘങ്ങളെയും ആദരിക്കൽ, കലാസന്ധ്യ, ഡയറി ക്വിസ്, ആത്മ ജില്ലാ തല പരിശീലനം എന്നിവയും ക്ഷീര സംഗമത്തിന്റെ ഭാഗമായി നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com