ADVERTISEMENT

കടയ്ക്കൽ ∙ ലോക സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തും മുൻപ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം നടത്താൻ ഓടുകയാണ് മന്ത്രി ജെ.ചിഞ്ചു റാണിയും ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും. കഴിഞ്ഞ ദിവസം കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ നിർമാണം പൂർത്തിയാക്കിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊലീസ് ഓഫിസർമാർ പോലും അറിയാതെ മന്ത്രി ഉദ്ഘാടനം ചെയ്ത് മടങ്ങി. 

എംഎൽഎ ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമാണം. വൈകിട്ട് 5ന് ഉദ്ഘാടനം നടത്തുമെന്ന് പറഞ്ഞ മന്ത്രി ഉച്ചയ്ക്ക് എത്തി ഉദ്ഘാടനം ചെയ്ത് പോകുകയായിരുന്നു. പിന്നീട് അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ നിർമാണോദ്ഘാടനവും വൈകിട്ട് മന്ത്രി നടത്തി. പോൾട്രി കോർപറേഷൻ നടപ്പാക്കുന്ന ‘കുഞ്ഞുകൈകളിൽ’ കോഴിക്കുഞ്ഞ് വിതരണോദ്ഘാടനവും കടയ്ക്കൽ ഗവ.വിഎച്ച്എസ്എിസിൽ ഇന്നു മന്ത്രി നിർവഹിക്കും. 

ഇതിനിടയിൽ ആയൂർ മഞ്ഞപ്പാറ റോഡിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ ഉദ്ഘാടനം നടത്താൻ കഴിയാത്ത സ്ഥിതിയുണ്ട്. റോഡിൽ നിൽക്കുന്ന വൈദ്യുതി തൂണു മാറ്റാനുള്ള തടസ്സം മൂലം റോഡ് നിർമാണം പൂർത്തിയായിരുന്നില്ല. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്ഘാടനവും നിർമാണോദ്ഘാടനവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ചടയമംഗലം പഞ്ചായത്തിൽ കുരിയോട് വാർഡ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാൽ ചടയമംഗലത്തെ ഉദ്ഘാടന പരിപാടികൾ സ്തംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com