ADVERTISEMENT

വെറ്ററിനറി സർജൻമാരെ നിയമിക്കുന്നു
കൊല്ലം∙ അഞ്ചൽ, വെട്ടിക്കവല ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം പദ്ധതിയിലേക്ക് വെറ്ററിനറി സർജൻമാരെ കരാർ അടിസ്ഥാനത്തിൽ  നിയമിക്കും   യോഗ്യത:   ബിവിഎസ്‌സി ആൻഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ റജിസ്ട്രേഷൻ. യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം   ഏഴിന്   ഉച്ചയ്ക്ക് 12 ന്  ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ എത്തിച്ചേരണം.  ഫോൺ 0474 2793464.

മൃഗക്ഷേമ പുരസ്‌കാരം: അപേക്ഷിക്കാം
കൊല്ലം∙ മികച്ച മൃഗക്ഷേമ പ്രവർത്തകർക്കും സംഘടനകൾക്കും സർക്കാർ ഏർപ്പെടുത്തുന്ന പുരസ്‌കാരത്തിനായി അപേക്ഷ ക്ഷണിച്ചു. 2023 - 24 കാലയളവിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾ, സംഘടനകൾ എന്നിവർ പ്രവർത്തന റിപ്പോർട്ടും ഫോട്ടോകളും സഹിതം  തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 15ന് മുമ്പ് അപേക്ഷ നൽകണം. 10,000 രൂപയാണ് പുരസ്‌കാരം. അപേക്ഷ ഫോം ജില്ലയിലെ എല്ലാ സർക്കാർ മൃഗാശുപത്രികളിലും ലഭ്യമാണ്.

സ്റ്റാഫ് നഴ്‌സ് നിയമനം
കൊല്ലം∙ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലെ മൂന്ന് താൽക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തും. യോഗ്യത:  ജനറൽ നഴ്‌സിങ് മിഡ് വൈഫറി/ബിഎസ്‌സി നഴ്സിങ്, കേരള നഴ്‌സിങ് കൗൺസിൽ റജിസ്ട്രേഷൻ. സർക്കാർ ആശുപത്രികളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി: 18-41.  അവസാനതീയതി ഒമ്പത്. വിവരങ്ങൾക്ക് :   www.gmckollam.edu.in.  ഫോൺ 0474 2575050.

അസിസ്റ്റന്റ് പ്രഫ: അഭിമുഖം 5ന്
കൊട്ടാരക്കര∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ മാത്തമാറ്റിക്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എഐസിടിഇ / യുജിസി പ്രകാരം യോഗ്യതകൾ ഉള്ളവർ ആയിരിക്കണം. അഭിമുഖം  അഞ്ചിന് രാവിലെ 9.30ന്.

ഗെസ്റ്റ് ലക്ചറർ
കൊല്ലം∙ അടൂർ സർക്കാർ പോളിടെക്നിക് കോളജിൽ ഗെസ്റ്റ് ലക്ചറർ ഇൻ ആർക്കിടെക്ചർ താൽക്കാലിക ഒഴിവിലേക്ക്  നിയമനം നടത്തും.   പ്രായം യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആറിന് രാവിലെ  കോളജിൽ ഹാജരാകണം. ഫോൺ: 04734 231776.

തൈകൾ വിൽപനയ്ക്ക്
കൊട്ടാരക്കര∙ കില- സി‌എസ്ഇഡി - ഇടിസി, കൊട്ടാരക്കര കേന്ദ്രത്തിൽ കമുകിൻ തൈ (മംഗള), കുരുമുളക് വള്ളി (പന്നിയൂർ), പച്ചക്കറി തൈകൾ, വിത്തുകൾ, ഔഷധസസ്യങ്ങൾ എന്നിവ വിൽപനയ്ക്ക്. 9446921107. ഓയൂർ ∙ കരിങ്ങന്നൂർ 1, കരിങ്ങന്നൂർ 2, തണ്ണീർകുടി, മരങ്ങാട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com