കാട്ടാന ആക്രമണം: വിളകൾ നശിപ്പിച്ചു
Mail This Article
×
ചെമ്പനരുവി ∙ ചെമ്പനരുവിയിൽ വീണ്ടും കാട്ടാന ആക്രമണം. കടമ്പുപാറ വയലിൽ കരോട്ട് വീട്ടിൽ സൂസമ്മ മാത്യുവിന്റെ പുരയിടത്തിലിറങ്ങിയ കാട്ടാന കമുക്, തെങ്ങ്, കൈത എന്നിവയെല്ലാം നശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് കാട്ടാനക്കൂട്ടം ചെമ്പനരുവിയിലിറങ്ങിയത്. മേഖലയിൽ പകൽ സമയത്ത് പോലും കാട്ടാന ശല്യമാണെന്നു നാട്ടുകാർ പറയുന്നു. വനാതിർത്തികളിൽ വേലി സ്ഥാപിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം എങ്ങുമെത്തിയില്ല. കിടങ്ങ് സ്ഥാപിക്കണണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.