ADVERTISEMENT

‘ബംഗാൾ മഹോത്സവം’ കൊല്ലത്ത് 9 മുതൽ
കൊല്ലം ∙ ബംഗാളിന്റെ സാംസ്കാരിക സൗന്ദര്യവും കേരളത്തിന്റെ സാംസ്കാരിക തനിമയും സമന്വയിപ്പിച്ചു മലയാള മനോരമയും കലാക്രാന്തിയും സംഘടിപ്പിക്കുന്ന ബംഗാൾ മഹോത്സവത്തിന് 9 ന് തുടക്കം. സംസ്ഥാനത്ത് ആദ്യമായാണ് ബംഗാൾ മഹോത്സവം നടത്തുന്നത്. വിവിധ പരിപാടികളിൽ സാമൂഹിക, സാഹിത്യ, സാംസ്കാരിക, ആരോഗ്യ, സാമ്പത്തിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.

കേന്ദ്ര സർക്കാരിനു കീഴിലുള്ള ഈസ്റ്റേൺ സോൺ കൾച്ചറൽ സെന്ററിന്റെ സഹായത്തോടെ ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ 16 വരെ നീളുന്ന ബംഗാൾ മഹോത്സവത്തിൽ കരകൗശല– വാണിജ്യ പ്രദർശനങ്ങൾ, സെമിനാറുകൾ, ചലച്ചിത്ര പ്രദർശനം, പ്രമുഖരുമായുള്ള മുഖാമുഖം, കലാ, സാംസ്കാരിക പ്രകടനങ്ങൾ, ഭക്ഷ്യമേള, പ്രശസ്തരെ ആദരിക്കൽ തുടങ്ങിയവ അരങ്ങേറും. എല്ലാ ദിവസവും 11 ന് പ്രദർശനം ആരംഭിക്കും. പ്രവേശനം സൗജന്യം.

9 ന് 11 ന് പ്രദർശനവും ഭക്ഷ്യമേളയും ആരംഭിക്കും. വൈകിട്ട് 6.30 ന് ബംഗാൾ മഹോത്സവം ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. 7.30 ന് ബംഗാൾ, കേരള കലാ പ്രകടനങ്ങൾ ഒത്തുചേരുന്ന സ്റ്റേജ് ഷോ. 10 ന് 11 ന് ബംഗാൾ– മലയാള സാഹിത്യ സെമിനാർ. 3 ന് ബംഗാളി, മലയാളം ചലച്ചിത്രങ്ങളുടെ പ്രദർശനം. 6 ന് മുഖാമുഖം, 7 ന് കലാ സന്ധ്യ.

11 ന് 12 ന് മാധ്യമ സെമിനാർ, 3 ന് ചലച്ചിത്ര പ്രദർശനം, 6 ന് മുഖാമുഖം, 7 ന് കലാസന്ധ്യ. 12 ന് 11.30 ന് കേരളത്തിന്റെ ടൂറിസം സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ, 3 ന് ചലച്ചിത്ര പ്രദർശനം, 6 ന് മുഖാമുഖം, 7 ന് കലാ സന്ധ്യ. 13 ന് ചലച്ചിത്ര സെമിനാർ, 3 ന് ചലച്ചിത്ര പ്രദർശനം, 6 ന് മുഖാമുഖം, 7 ന് കലാ സന്ധ്യ. 

14 ന് 11.30 ന് സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സെമിനാർ, 3 ന് ചലച്ചിത്ര പ്രദർശനം, 6 ന് മുഖാമുഖം, 7 ന് കലാ സന്ധ്യ. 15 ന് 11.30 ന് വ്യവസായ– സാമ്പത്തിക സെമിനാർ, 3 ന് ചലച്ചിത്ര പ്രദർശനം, 6 ന് മുഖാമുഖം, 7 ന് കലാ സന്ധ്യ. 16 ന് 11.30 ന് കായിക– ആരോഗ്യ മേഖലകളെക്കുറിച്ച് സെമിനാർ, 3 ന് ചലച്ചിത്ര പ്രദർശനം, 6 ന് മുഖാമുഖം, 7 ന് സമാപന സമ്മേളനം, തുടർന്ന് കലാ പരിപാടികൾ എന്നിവ നടക്കും.

ആംപ്യുട്ടി ഫുട്ബോൾ: സിലക്‌ഷൻ നാളെ
കൊല്ലം∙ ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള  10ന് തൃശൂരിൽ നടത്തുന്ന  സ്റ്റേറ്റ് പാരാ ആംപ്യുട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള  ജില്ലാ ടീം സിലക്‌ഷൻ ട്രയൽ  നാളെ വൈകിട്ട് 5ന്  ഫാത്തിമ കോളജ് ഗ്രൗണ്ടിൽ നടക്കും. 40% മുകളിൽ വൈകല്യമുള്ള ആംപ്യുട്ടി, ഓർത്തോ എന്നീ വിഭാഗങ്ങളിലുള്ളവർക്കു പങ്കെടുക്കാം. സംസ്ഥാന ചാംപ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായിക താരങ്ങൾക്ക് 23 മുതൽ ഹരിയാനയിൽ നടക്കുന്ന ദേശീയ പാരാ ആംപ്യുട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.  https://pcasak.weebly.com. 9809921065.

മജിസ്ട്രേട്ട് കോടതികളിൽ സ്പെഷൽ സിറ്റിങ്
കൊല്ലം∙ പിഴ ഒടുക്കി തീർക്കാവുന്ന കേസുകൾ തീർപ്പാക്കുന്നതിന് ജില്ലയിലെ മജിസ്ട്രേട്ട് കോടതികളിൽ പ്രത്യേക സിറ്റിങ് നടത്തും. വിവരങ്ങൾക്ക് അതത് മജിസ്ട്രേട്ട് കോടതികളുമായി ബന്ധപ്പെടാം. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻമാരുടെ നേതൃത്വത്തിൽ അദാലത്ത് നടത്തും. ഫോൺ : കൊല്ലം - 0474 2960984,  കുന്നത്തൂർ - 9447303220, കൊട്ടാരക്കര - 8075670019, പത്തനാപുരം -8847735958, കരുനാഗപ്പള്ളി -9446557589.

വൈദ്യുതി മുടങ്ങും
ഓയൂർ ∙ മണിശങ്കർ  ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com