കൊല്ലം ജില്ലയിൽ ഇന്ന് (06-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
ആനയടി പഴയിടം നരസിംഹ ക്ഷേത്രം ഉത്സവ ബലി ഇന്ന് : ശാസ്താംകോട്ട ∙ ആനയടി പഴയിടം നരസിംഹ ക്ഷേത്രത്തിൽ ഉത്സവ ബലി ഇന്നു നടക്കും. രാവിലെ 8നു ഭാഗവതപാരായണം, 11നു തന്ത്രി കീഴ്ത്താമരശേരി രമേശ്കുമാർ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ ഉത്സവ ബലി, ഉച്ചയ്ക്ക് 1നു ഉത്സവബലി സദ്യ, വൈകിട്ട് 5നു തിരുവാതിര, 6നു തിരുവാതിരയും കൈകൊട്ടിക്കളിയും, 7ന് എതിരേൽപ്, 8നു കഥകളി. കഥകൾ: ബാണയുദ്ധം, പ്രഹ്ലാദചരിതം.
നാളെ രാവിലെ 10നു നൂറും പാലും, വൈകിട്ട് 3നു വാഹന ഘോഷയാത്ര, 8നു നൃത്ത അരങ്ങേറ്റം, 9നു നൃത്തസന്ധ്യ. 8നു രാവിലെ 8.30നു നേർച്ച ആന എഴുന്നള്ളത്ത്, 11.15നു ആനയടി ദേവസ്വം അപ്പുവിനു പട്ടാഭിഷേകം, 11.30ന് ആനയൂട്ട്, രാത്രി 10നു പള്ളിവേട്ട. 9നു വൈകിട്ട് 3നു ദേവന്റെ ഗ്രാമപ്രദക്ഷിണവും കെട്ടുകാഴ്ചയും, 5ന് 60 ഗജവീരന്മാർ അണിനിരക്കുന്ന ഗജമേള, പരിയാനംപറ്റ പൂര പ്രമാണി കല്ലൂർ ജയനും സംഘവും ചേർന്നുള്ള പാണ്ടിമേളം, 7.30നു കൊടിയിറക്ക്, 7.45ന് ആറാട്ട് എഴുന്നള്ളത്ത്, 9.45നു ആറാട്ട് വരവ്, സേവ, 10നു പഞ്ചാരി മേളം, 1നു നൃത്തനാടകം.
അധ്യാപക ഒഴിവ്
ചവറ ∙ മുക്കുത്തോട് ഗവ. യുപി സ്കൂളിൽ എൽപി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
ഗതാഗത നിയന്ത്രണം
പരവൂർ∙ പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡ് നവീകരണം നടക്കുന്നതിനാൽ ഇന്ന് മുതൽ ബസ് സ്റ്റാൻഡ്– പൊലീസ് സ്റ്റേഷൻ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വാഹനങ്ങൾ പൊഴിക്കര–പരവൂർ റോഡ് വഴി പോകണമെന്നു നഗരസഭ സെക്രട്ടറി അറിയിച്ചു.