എസ്എഫ്ഐ പ്രവർത്തകയെ പീഡിപ്പിച്ച് 9 ലക്ഷം തട്ടി; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
Mail This Article
ശാസ്താംകോട്ട ∙ പട്ടികജാതിക്കാരിയായ എസ്എഫ്ഐ പ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം 9 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ പടിഞ്ഞാറേകല്ലട മേഖലാ കമ്മിറ്റിയംഗവും കടപുഴ യൂണിറ്റ് സെക്രട്ടറിയും സിപിഎം കോയിക്കൽഭാഗം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ കോയിക്കൽഭാഗം കവളിക്കൽ വീട്ടിൽ വിശാഖ് കല്ലട (27) ആണ് അറസ്റ്റിലായത്.
എസ്എഫ്ഐയുടെ ‘മാതൃകം’ പെൺകൂട്ടായ്മയുടെ പരിപാടിയിലൂടെ അടുപ്പം സ്ഥാപിച്ച് ശാസ്താംകോട്ട തടാക തീരത്തെ മുളങ്കാട്ടിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം വിവാഹവാഗ്ദാനം നൽകി പണം തട്ടിയെന്നാണു പരാതി. പൊലീസിൽ പരാതി നൽകാൻ തയാറായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും ആക്ഷേപമുണ്ട്. പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നു പൊലീസ് പറഞ്ഞു.