ADVERTISEMENT

അഞ്ചൽ ∙ പകൽ താപനില ഉയർന്ന് റബർ തോട്ടങ്ങളിൽ തീപിടിക്കുന്നതു പതിവായതോടെ ഓട്ടം മുഴുക്കാതെ അഗ്നിരക്ഷാ സേന. ഇന്നലെ  ഏരൂർ ,ഇടമുളയ്ക്കൽ പഞ്ചായത്തുകളിലെ റബർ എസ്റ്റേറ്റുകളിൽ തീപടർന്നു ഒട്ടേറെ റബർ മരങ്ങൾ കത്തി നശിച്ചു. ഇടമുളയ്ക്കൽ ഒഴുകുപാറയ്ക്കൽ ഗൗരിമുക്കിലെ റബർത്തോട്ടത്തിൽ  രാവിലെ പതിനൊന്നു മണിയോടെയും ഏരൂർ പത്തടി വൈദ്യഗിരി എസ്റ്റേറ്റിൽ ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയുമാണു തീ പിടിച്ചത്.

രണ്ടിടത്തും നാട്ടുകാർ അവസരോചിതമായി ഇടപെടുകയും അഗ്നിരക്ഷാ സേന പാഞ്ഞെത്തുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. വേനൽ ചൂട് കനത്തതിനാൽ മുൻകരുതലും ജാഗ്രതയും  വേണമെന്ന നിർദേശം ഉയരുന്നുണ്ടെങ്കിലും പലരും പാലിക്കാറില്ല എന്നതാണു അഗ്നിബാധയുടെ പ്രധാന കാരണം.  

കരിഞ്ഞുണങ്ങിയ കരിയിലയിൽ  തീപ്പൊരി മതി വലിയ ദുരന്തത്തിന്. കരിയില  കൂനകൂടാൻ അനുവദിക്കാതെ നേരത്തേ സുരക്ഷിതമായി കത്തിച്ചു കളയുകയാണ് വേണ്ടത്. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ചെങ്കുത്തായ സ്ഥലങ്ങളിലുള്ള റബർ തോട്ടങ്ങളിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.  അഗ്നിരക്ഷാസേനയുടെ വലിയ വാഹനങ്ങൾ എത്താൻ പറ്റിയ വഴിയും ഉണ്ടാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com