ADVERTISEMENT

ചടയമംഗലം∙ തെരുവുനായയുടെ കടിയേറ്റ് രണ്ടു പേർക്കു പരുക്ക്. ചടയമംഗലം മത്സ്യഫെഡ് ജീവനക്കാരൻ മൂലക്കുന്ന് വീട്ടിൽ എം.ഷാജഹാനും സൊസൈറ്റിമുക്കിലെ മത്സ്യ വ്യാപാരി കൊടിയിൽ വീട്ടിൽ എസ്.ഷാജഹാനുമാണ് പട്ടിയുടെ കടിയേറ്റത്. ഇവർ കൊട്ടാരക്കര താലൂക്ക് ആശുപത്രി, കൊല്ലം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. ചടയമംഗലം ജംക്‌ഷനിലും പരിസരത്തും നായ ശല്യം രൂക്ഷമാണ്. ഗവ.മഹാത്മ ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ, പഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളുടെ പരിസരത്താണ് നായ്ക്കൾ തമ്പടിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com