ADVERTISEMENT

ചെറിയവെളിനല്ലൂർ ∙ ക്വാറികളിൽ നിന്നു ലോഡ് കയറ്റി വരുന്ന ടിപ്പറുകളിൽ നിന്നു പാറകൾ റോഡിൽ തെറിച്ചു വീഴുന്നത് പൊതുജനങ്ങളുടെ ജീവനു ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം ചെറിയവെളിനല്ലൂർ ജംക്‌ഷനിൽ ലോറിയിൽ നിന്നു കൂറ്റൻ പാറ കഷണം തെറിച്ചു വീണിരുന്നു. ഭാഗ്യം കൊണ്ടാണു പരിസരത്ത് ആരും ഇല്ലാത്തതിരുന്നത്. ലോറികളിൽ ലോഡ് ടാർപോളിൻ പൊതിഞ്ഞു കൊണ്ടുപോകണമെന്നാണു നിയമം എങ്കിലും ഇത് ആരും ശ്രദ്ധിക്കാറില്ല. പൊലീസിന്റെയോ മൈനിങ് ജിയോളജിയുടെയോ മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെയോ ഉദ്യോഗസ്ഥർ ആരും തന്നെ യാതൊരു പരിശോധനകളും നടത്താത്തതിനാൽ വാഹനത്തിൽ കയറ്റാവുന്നതിലുമധികം ലോഡ് ആണു മിക്ക ടിപ്പറുകളിലും കയറ്റിക്കൊണ്ടു മരണപ്പാച്ചിൽ നടത്തുന്നതായി നാട്ടുകാർ പറയുന്നത്.

 പത്തും പന്ത്രണ്ടും ടൺ ബില്ലിൽ കാണിച്ച് 30 മുതൽ 40 ടൺ വരെ കയറ്റി പോകുന്നു എന്നാണ് ആരോപണം. നികുതി വെട്ടിച്ചും പെർമിറ്റിൽ കൃത്രിമം കാട്ടിയും 200 മുതൽ 300 വരെ ലോഡ് പാറകളാണ് ഈ മേഖലയിൽ നിന്നു ദിവസവും പോകുന്നത്. വെളുപ്പിന് 5നു തുടങ്ങി രാത്രി 8 വരെ അമിത ലോഡ് കയറ്റിയ വാഹനങ്ങൾ ഈ ഭാഗങ്ങളിലെ റോഡിലൂടെ കടന്നുപോകുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com