ADVERTISEMENT

തൊഴിൽ മേള
കൊല്ലം ∙ സംസ്ഥാന യുവജന കമ്മിഷൻ 24 ന് രാവിലെ 9 മുതൽ പാലാ സെന്റ് തോമസ് കോളജിൽ ‘കരിയർ എക്‌സ്‌പോ 2024' തൊഴിൽമേള സംഘടിപ്പിക്കും. 18 നും 40 നും മധ്യേ പ്രായമുള്ള പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്കും തൊഴിൽദാതാക്കൾക്കും സൗജന്യമായി റജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ksyc.kerala.gov.in 0471 2308630, 7907565474.

സൗജന്യ പരിശീലനം
കൊല്ലം ∙ കൊട്ടാരക്കര കില സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ഡവലപ്മെന്റ് വികസന പരിശീലന കേന്ദ്രത്തിൽ 13 മുതൽ 15 വരെ ചെറുകിട വ്യവസായ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കും. ഡിജിറ്റൽ മാർക്കറ്റിങ്, വിവിധ സംരംഭക സഹായക സ്‌കീമുകൾ 150 ലധികം ചെറുകിട വ്യവസായ ആശയങ്ങൾ, ആശയരൂപീകരണം തുടങ്ങിയവ ഉൾപ്പെടും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ എല്ലാ ബ്ലോക്കുകളിൽ/ പഞ്ചായത്തുകളിൽ നിന്നും എസ്എച്ച്ജി/എൻഎച്ച്ജി/ കുടുംബശ്രീ അംഗങ്ങൾ/ ഹരിതകർമ സേനാംഗങ്ങൾ എന്നിവർക്ക് റജിസ്റ്റർ ചെയ്തു പങ്കെടുക്കാം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് അവസരം. താമസം,. ഭക്ഷണം, യാത്രാപ്പടി എന്നിവ നൽകും. 9496320409.

ലോഞ്ച് പാഡ് - സംരംഭകത്വ വർക്‌ഷോപ്
കൊല്ലം ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്െമന്റ് സംരംഭകൻ / സംരംഭക ആകാൻ ആഗ്രഹിക്കുന്നവർക്ക് 19 മുതൽ 23 വരെ കണ്ണൂർ സർവകലാശാലയുടെ സ്റ്റുഡന്റ് അമിനിറ്റിസ് സെന്ററിൽ പരിശീലനം നൽകും.

http://kied.info/training-calender/ ൽ 16 നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർക്ക് ഫീസ് അടയ്ക്കാം. ഫീസ് : ജനറൽ - റസിഡൻഷ്യൽ 3540, നോൺ റസിഡൻഷ്യൽ - 1500; എസ്‌സി/ എസ്‌ടി - റസിഡൻഷ്യൽ -2000, നോൺ റസിഡൻഷ്യൽ - 1000. ഫോൺ- 0484 2532890, 2550322, 9633050143.

ക്ഷേമനിധി വിഹിതം അടയ്ക്കണം
കൊല്ലം ∙ മദ്രസാധ്യാപക ക്ഷേമനിധിയിൽ 2023-24 സാമ്പത്തികവർഷത്തെ ക്ഷേമനിധി വിഹിതം മാർച്ച് 10 നകം പോസ്റ്റ് ഓഫിസിൽ അടയ്ക്കണം.   ഫോൺ: 0495 2966577.

താൽക്കാലിക നിയമനം
കൊല്ലം ∙ കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജിൽ ട്രേഡ്സ്മാൻ ഇൻ ഇലക്ട്രിക്കൽ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എൻസിവിടി സർട്ടിഫിക്കറ്റ്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 12ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. 9447488348.

ഖാദിക്ക് സ്പെഷൽ റിബേറ്റ്
കൊല്ലം ∙ സർവോദയപക്ഷം പ്രമാണിച്ചു ഖാദി തുണിത്തരങ്ങൾക്ക് 14 വരെ പ്രത്യേക വിലക്കിഴിവ്. കോട്ടൺ, സിൽക്ക് വസ്ത്രങ്ങൾക്ക് 30 ശതമാനം വരെയും പോളിസ്റ്റർ, വൂളൻ വസ്ത്രങ്ങൾക്ക് 20 ശതമാനം വരെയുമാണ് റിബേറ്റ്. ഖാദിഗ്രാമ സൗഭാഗ്യ, കർബല ജംക്‌ഷൻ കൊല്ലം, പുലമൺ ജംക്‌ഷൻ കൊട്ടാരക്കര എന്നിവിടങ്ങളിൽ ലഭിക്കും. 0474 2743587.

അഭിമുഖം
കൊല്ലം ∙ പട്ടികജാതി വികസന വകുപ്പിൽ താൽക്കാലിക അടിസ്ഥാനത്തിൽ ക്ലറിക്കൽ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷിച്ചിട്ടുള്ളവരിൽ യോഗ്യരായവരുടെ അഭിമുഖം ബ്ലോക്ക് അടിസ്ഥാനത്തിൽ നടത്തും. സ്ഥലവും തീയതിയും : 12 രാവിലെ 10ന് ചടയമംഗലം, അഞ്ചൽ ഉച്ചയ്ക്ക് 2ന് പത്തനാപുരം, ചിറ്റുമല, 13 രാവിലെ 10ന് ശാസ്താംകോട്ട, കൊട്ടാരക്കര, ഉച്ചയ്ക്ക് 2ന് വെട്ടിക്കവല, ഇത്തിക്കര, 14 രാവിലെ 10ന് ഓച്ചിറ, മുഖത്തല, ഉച്ചയ്ക്ക് 2ന് ചവറ, കൊല്ലം കോർപറേഷൻ. ഫോൺ. 04742794996.

ഇറച്ചിക്കോഴി വിൽപനയ്ക്ക്
കൊല്ലം ∙ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ മുട്ട ഉൽപാദനം പൂർത്തിയായ കോഴികളെ കിലോഗ്രാമിന് 90 രൂപ നിരക്കിൽ 12 ന് വിൽപന നടത്തും. 0479 2452277, 8289816339.

വിൽപനയ്ക്ക്
കൊല്ലം ∙ തോട്ടത്തറ ഹാച്ചറി കോംപ്ലക്സിൽ കോഴിവളം (3 രൂപ), മുട്ട (7 രൂപ), കോഴി കുഞ്ഞുങ്ങൾ (5 രൂപ മുതൽ) എന്നിവ വിൽക്കപ്പെടും. 0475 2292899.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com