ADVERTISEMENT

പോരുവഴി ∙ ഗതാഗത സൗകര്യങ്ങൾ പരിമിതമായ ഇടയ്ക്കാട് മേഖലയിൽ ഓട്ടോറിക്ഷകളാണു ജനങ്ങൾക്കു പ്രധാന ആശ്രയം. എന്നാൽ, റോഡുകളെല്ലാം തകർന്നതോടെ ഇവരും ഈ വഴി വിളിച്ചാൽ വരാതായി. വേനൽ രൂക്ഷമായതോടെ പൊടിശല്യം കാരണം വഴിനടക്കാൻ പോലും പറ്റാതായി. ഇടയ്ക്കാട് – മൂവക്കോട് – ഗണേശവിലാസം, പാലത്തിൻകടവ് – പാണ്ടിയാർത്തറ, ഇടയ്ക്കാട് – ദേവഗിരി – കോളനിമല, ഇടയ്ക്കാട് തെക്ക് – കുറ്റിക്കൽ മുക്ക് – താഴത്ത് ജംക്‌ഷൻ – കടമ്പനാട് റോഡുകളാണു പൊട്ടിപ്പൊളിഞ്ഞു കുഴികൾ ആയത്. 

മലനട – കല്ലുകുഴി റൂട്ടിൽ ബസ് സർവീസുകൾ കുറഞ്ഞതോടെ കിലോമീറ്ററുകൾ നടക്കേണ്ട ഗതികേടിലാണു ജനങ്ങൾ. കോളനിമല, പാലമുക്ക്, ഇലഞ്ഞിമൂട് മേഖലയിലാണ് പരാതികൾ ഏറെയും. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ റോഡുകൾ തകർന്നതോടെ ജീവഭയത്തോടെയാണ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി പോകുന്നത്. കൊല്ലം – പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ മേഖലയിൽ അർഹമായ വികസനം ഉറപ്പാക്കാൻ ആരും ഇല്ലെന്നാണു പ്രദേശവാസികളുടെ പരാതി. ശാസ്താംനട – കുറുമ്പകര – കണ്ടോലിമുക്ക് റോഡ് പണിയും നിലച്ച മട്ടാണ്. ഇലഞ്ഞിമൂടിനു സമീപത്തെ റോഡ് നവീകരിച്ചെങ്കിലും റോഡിനു കുറുകെയുള്ള ബണ്ടിനു കൈവരികൾ ഇല്ലാത്തത് അപകട ഭീഷണിയാണ്. റോ‍ഡുകൾ ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com