കേന്ദ്ര ബജറ്റിൽ കൊല്ലത്തെ അവഗണിച്ചു: സിപിഎം
Mail This Article
കൊല്ലം ∙ കേന്ദ്ര ബജറ്റ് ജില്ലയെ പൂർണമായും അവഗണിക്കുകയും സംസ്ഥാന ബജറ്റ് ജില്ലയെ പരിഗണിക്കുകയും ചെയ്തതെന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗം. കൊല്ലം ജില്ല എന്ന വാക്ക് കേന്ദ്ര ബജറ്റിൽ ഒരിടത്തുമില്ല. പരമ്പരാഗത മേഖലയുടെ ഈറ്റില്ലമായ കൊല്ലത്തെ കേന്ദ്ര ബജറ്റ് പൂർണമായും തഴഞ്ഞു.
കശുവണ്ടിയുടെ പുനരുദ്ധാരണ പാക്കേജ്, കശുവണ്ടിയുടെ ഇറക്കുമതി ചുങ്കം എടുത്തു കളയുക, പരിപ്പ് ഇറക്കുമതി നിർത്തുക, റബറിന്റെ ഇറക്കുമതി തീരുവ വർധിപ്പിക്കൽ, കൊല്ലം പാർവതിമിൽ തുറന്ന് പ്രവർത്തിപ്പിക്കുക , കൊല്ലം തുറമുഖം യാഥാർഥ്യമാക്കാൻ ബജറ്റിൽ ഫണ്ട് അനുവദിക്കുക തുടങ്ങിയ ഒരാവശ്യവും കേന്ദ്രബജറ്റിൽ പരിഗണിച്ചിട്ടില്ല.
സംസ്ഥാന ബജറ്റിൽ കശുവണ്ടി മേഖലയ്ക്ക് വലിയ പരിഗണനയാണ് നൽകിയത്. സ്വകാര്യ ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ സഹായകരമായ നിലയിൽ 30 കോടി രൂപ ബജറ്റിൽ വകയിരുത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി എസ്.സുദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.ജയമോഹൻ അധ്യക്ഷത വഹിച്ചു.