ADVERTISEMENT

കൊല്ലം ∙ ജില്ലാ പഞ്ചായത്ത് ഭരിക്കുന്നവരെല്ലാം അഴിമതി നടത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ. 2021 മുതൽ 2023 വരെ വിവിധ പദ്ധതികളിലായി ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതിനു പുറമേ ഇപ്പോഴും അഴിമതി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓഡിറ്റ് റിപ്പോർട്ടിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നടത്തിയ ജില്ലാ പഞ്ചായത്ത് ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് 3 ലക്ഷം രൂപയുടെ തട്ടിപ്പാണ് അരങ്ങേറിയത്. ഇതും ഉടൻ അന്വേഷിക്കണമെന്ന് വിഷ്ണു സുനിൽ പറഞ്ഞു. കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്ന ഹർഷാദ് അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ അസൈൻ പള്ളിമുക്ക്, ശരത് മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് ഭാർഗവൻ, ജില്ലാ സെക്രട്ടറിമാരായ ഉല്ലാസ് ഉളിയക്കോവിൽ, ടെറൻസ്, മണ്ഡലം പ്രസിഡന്റുമാരായ ഹർഷാദ് മുതിരപ്പറമ്പ്, ഷിബു കടവൂർ, രമേഷ് കടപ്പാക്കട, ഉനൈസ്, അജ്മൽ എന്നിവർ പ്രസംഗിച്ചു.

ഓഡിറ്റിങ്ങിൽ കണ്ടെത്തിയ വീഴ്ചകൾ ഗുരുതരം: ആർഎസ്പി
കൊല്ലം∙ ഇടതു മുന്നണിക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള ജില്ലാ പഞ്ചായത്തിൽ ഓഡിറ്റിങ് പരിശോധനയിൽ കണ്ടെത്തിയ വീഴ്ചകൾ ഗുരുതരമാണ് ആർഎസ്പി ജില്ലാ കമ്മിറ്റി. നികുതി വരവിലൂടെ ലഭിക്കുന്ന വരുമാനമല്ല, സർക്കാർ നൽകുന്ന ബജറ്റ് വിഹിതം ഉപയോഗിച്ചാണ് ഭരണ നിർവഹണം നടത്തുന്നത്.

ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്ന വിഷയങ്ങളെ കുറിച്ച് ശക്തമായ അന്വേഷണവും നിയമ നടപടികളും ഉണ്ടാകേണ്ടതാണ് സെക്രട്ടറി ആർ എസ് പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com