ADVERTISEMENT

ബിസിഎ പ്രോഗ്രാം
കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിസിഎ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. www.sgou.ac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കാം. പ്രവേശന വിജ്ഞാപനം ഈ വെബ്സൈറ്റിൽ ലഭിക്കും. 14 മുതൽ മാർച്ച്‌ 31 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും സർവകലാശാല പോർട്ടലിൽ നേരിട്ടും റജിസ്‌ട്രേഷൻ നടത്താം.
അന്വേഷണങ്ങൾക്ക്: 9188909901, 9188909902. സാങ്കേതിക സഹായത്തിന്: 9188909903.

ഗ്രാമിക വാർഷികവും പുരസ്കാര സമർപ്പണവും ഇന്ന്
പകൽക്കുറി∙ ഗ്രാമിക വാർഷികം, പകൽക്കുറി പുരുഷോത്തമൻ നായർ അനുസ്മരണം, നാടക പുസ്തക പുരസ്കാര സമർപ്പണം, പ്രതിഭകളെ ആദരിക്കൽ എന്നിവ ഇന്ന് 3നു പകൽക്കുറി എംകെകെ നായർ ഓഡിറ്റോറിയത്തിൽ നടക്കും. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. ഗ്രാമിക രക്ഷാധികാരി ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ അധ്യക്ഷത വഹിക്കും. ദേവൻ പകൽക്കുറി അനുസ്മരണ പ്രഭാഷണം നടത്തും. വി.പി.ഉണ്ണിക്കൃഷ്ണൻ പ്രതിഭകളെ ആദരിക്കും. പകൽക്കുറി പുരുഷോത്തമൻ നായർ സ്മാരക ഗ്രാമിക പുരസ്കാരം (15,555രൂപ) സജിത് കെ. കൊടക്കാട്ടിന്റെ ‘വ്യസന സമേതം അറിയിക്കുന്നു’ എന്ന നാടക പുസ്തകത്തിനു ലഭിച്ചു.

മാർക്ക് രേഖപ്പെടുത്തണം
ചാത്തന്നൂർ ∙ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ മാർക്ക് കൂടി രേഖപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിലെ സങ്കീർണതകൾക്കു പരിഹാരം കാണണമെന്ന് ഐക്യ മലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ജി,ദിവാകരൻ ആവശ്യപ്പെട്ടു.

പ്രതിഷ്ഠാ വാർഷികം
പരവൂർ∙ ഒല്ലാൽ ദേവസ്വം ശിവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 13 നു ക്ഷേത്രം തന്ത്രി വൈകുണ്ഠം വിഷ്ണുദത്ത് നമ്പൂതിരിയുടെയും മേൽശാന്തി വിജേഷിന്റെയും കാർമികത്വത്തിൽ നടക്കും.

കെഎസ‍്ആർടിസി ബജറ്റ് ടൂറിസം
കൊട്ടാരക്കര ∙ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് 13ന് ഇലവീഴാപൂഞ്ചിറയിലേക്കും 17ന് പൊന്മുടിയിലേക്കും 25ന് ഗവിയിലേക്കും യാത്ര നടത്തും. ഫോൺ: 623875 2076, 96566 67669.

അഖില കേരള നൃത്ത മത്സരം ശിവരാത്രി ദിനത്തിൽ 
ചാത്തന്നൂർ ∙ കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 8നു ശിവരാത്രി ദിനത്തിൽ അഖില കേരള നൃത്ത മത്സരം നടത്തുന്നു. ഒന്നാം സമ്മാനം 25000 രൂപയും രണ്ടാം സമ്മാനം 15000 രൂപയും മുന്നാം സ്ഥാനത്തിന് 10000 രൂപയും ആയിരിക്കും സമ്മാനത്തുക. എവർറോളിങ് ട്രോഫിയും മൂന്നു സ്ഥാനക്കാർക്കും ഉണ്ടാകും. ടീമുകൾ മാർച്ച് 5ന് അകം റജിസ്റ്റർ ചെയ്യണമെന്നു സെക്രട്ടറി എസ്.ലാൽ കുമാർ അറിയിച്ചു. ഫോൺ  – 7907019007, 8921281914.

ലഹരിവിരുദ്ധ കലാജാഥ ഉദ്ഘാടനം ഇന്ന്  
കൊട്ടാരക്കര∙ സംസ്ഥാന യുവജനക്ഷേമ ബോർഡ്‌  ജില്ലാ യുവജന കേന്ദ്രം 'അവളിടം' യുവതി ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്ന 'ഉയിർപ്പ് ' ലഹരിവിരുദ്ധ കലാജാഥയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്  5 ന് താലൂക്ക് ആശുപത്രി ഗ്രൗണ്ടിൽ   മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും.  ഫ്ലാഗ്   മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിക്കും.

പാലിയേറ്റീവ് കുടുംബ സംഗമം നാളെ 
കടയ്ക്കൽ ∙ താലൂക്ക് ആശുപത്രി പാലിയേറ്റീവ് കുടുംബ സംഗമം നാളെ രാവിലെ 11ന് പഞ്ചായത്ത് ടൗൺ ഹാളിൽ മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അധ്യക്ഷത വഹിക്കും, അഡീഷനൽ ഹെൽത്ത് ഡയറക്ടർ ഡോ.ഡി.വസന്ത ദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ.ദേവ് കിരൺ, ആശ്രയ സങ്കേതം ജനറൽ സെക്രട്ടറി കലയപുരം ജോസ് എന്നിവർ പങ്കെടുക്കും.

വാർഷികം നാളെ
കൊട്ടാരക്കര∙ കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ യൂണിറ്റ് വാർഷികം നാളെ 9.30ന് കച്ചേരിമുക്ക് ഗാന്ധി ലെനിൻ സെന്ററിൽ നടക്കും.

13ന് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി സമിതി
കൊല്ലം ∙ 13ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ എല്ലാ കടകളും തുറന്നു പ്രവർത്തിക്കും. കടയടപ്പ് സമരം രാഷ്ട്രീയ പ്രേരിതമാണെന്നു വ്യാപാരി വ്യവസായി സമിതി കൊല്ലം ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി. ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ല. 

യൂത്ത് ഫുട്ബോൾ ടൂർണമെന്റ് 
കൊല്ലം∙ കൊല്ലം സിറ്റി ഫുട്ബോൾ അക്കാദമി സംഘടിപ്പിക്കുന്ന യൂത്ത് ഫുട്ബോൾ ടൂർണമെന്റ് 24 മുതൽ 26 വരെ കൊല്ലം പീരങ്കി മൈതാനത്ത് നടത്തും. രാവിലെ 8ന് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ക്ലബ് ഭാരവാഹികൾക്ക് വിളിക്കാം: 9447223254.

കരുകോൺ വോളിബോൾ ടൂർണമെന്റ് തുടങ്ങി 
കരുകോൺ ∙  യൂത്ത് ഫ്രൻഡ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന കരുകോൺ വോളിബോൾ ടൂർ‌ണമെന്റ് ആരംഭിച്ചു. ദിവസവും വൈകിട്ട് ഏഴിനാണു മത്സരം. ഇന്നു കൊല്ലം വോളി ഫ്രൻഡ്സും വടശേരിക്കര റോക്ക് ഫില്ലറും മത്സരിക്കും. നാളെ തേവര എസ്എച്ച് കോളജും തൊളിക്കോട് ജനതയും ഏറ്റുമുട്ടും.  ചൊവ്വ ആതിഥേയരായ വൈഎഫ്എസ്‌സിയും അരുവിത്തുറ സെന്റ് ജോർജ് ടീമും മത്സരിക്കും. 14നും 15നും സെമി ഫൈനൽ. സമാപന ദിനമായ 17നു 6 പ്രാദേശിക ടീമുകളുടെ മത്സരവും 8 പ്രഫഷനൽ ടീമുകളുടെ പോരാട്ടവും നടക്കുമെന്നു ഭാരവാഹികളായ എം.എ.യഹ്യാഖാൻ, എ.സിദ്ധിക്ക്, രാജശേഖരൻ, അനു കൊടിവിള, സലിം മൂലയിൽ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com