ADVERTISEMENT

കുളക്കട ആലപ്പാട്ട് ദേവീക്ഷേത്രത്തിൽ ഉത്സവം ഇന്നുമുതൽ: കുളക്കട ∙ ആലപ്പാട്ട് ദേവീ ക്ഷേത്രത്തിലെ ഇന്നു തുടങ്ങി 20ന് സമാപിക്കും. ഇന്നു വൈകിട്ട് 6ന് മൂർത്തി പൂജ. നാളെ വൈകിട്ട് 6ന് തന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ് ഭാനുഭാനു പണ്ടാരത്തിലിന്റെയും മേൽശാന്തി സുബ്രഹ്മണ്യൻ പോറ്റിയുടെയും കാർമികത്വത്തിൽ കൊടിയേറ്റ്.  തുടർന്ന് കൊടിക്കീഴിൽ വലിയ കാണിക്ക.

7.45ന് കലാസന്ധ്യ, 8ന് കൈകൊട്ടിക്കളി, 8.30ന് നൃത്ത വിസ്മയം ‘മുദ്ര 2024’. 16 ന് വൈകിട്ട് 4ന് കെട്ടുകാഴ്ച, 5ന് പ്രഭാഷണം, 8.30ന് മ്യൂസിക്കൽ മെഗാ നൈറ്റ്. 19ന് രാവിലെ 8.30ന് ഉത്സവബലി. 9.30ന് ഉത്സവബലി ദർശനം, രാത്രി 7.30ന് പള്ളിവേട്ട, 8.30ന് കളമെഴുത്തും പാട്ടും.

20ന് രാവിലെ 7.30ന് ആറാട്ട് ബലി, 9ന് കൊടിയിറക്ക്, 10ന് കുളക്കട താമരശേരിൽ കടവിലേക്ക് ആറാട്ട് ഘോഷയാത്രയും ആറാട്ടും തിരിച്ച് എഴുന്നള്ളത്തും,11ന് ആറാട്ട് കലശം, രാത്രി 7.30ന് തിരുവാതിര, 8ന് നാടൻപാട്ട്

റബർ തൈ വിതരണം
കൊട്ടാരക്കര ∙ റബർ ബോർഡ് കടയ്ക്കാമൺ റീജനൽ നഴ്സറിയിൽ ഉൽപാദിപ്പിച്ച ആർആർഐടി 105, ആർഐടി 414, ആർആർഐടി - 430 ഇനം കപ്പ് തൈകൾ വിതരണത്തിനു തയാറാകുന്നു. കൊട്ടാരക്കര റബർ ബോർഡ് റീജനൽ ഓഫിസ് പരിധിയിലുള്ള കർഷകർ കരം ഒടുക്കിയ രസീതിന്റെ പകർപ്പ് സഹിതം കൊട്ടാരക്കര റബർ ബോർഡ് ഓഫിസിൽ അപേക്ഷിക്കണം. വില - 90 രൂപ.

വൈദ്യുതി മുടങ്ങും
ഓയൂർ ∙ കോട്ടേക്കോണം, കുരിശുംമൂട്, മരുതമൺപള്ളി ഹെൽത്ത്, മരുതമൺപള്ളി 1, ബസേലിയോസ്, മരുതമൺപള്ളി ക്ഷേത്രം, കൃഷ്ണതുളസി, ഓട്ടുമല, പയ്യക്കോട് പള്ളി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com