ADVERTISEMENT

അഞ്ചാലുംമൂട് ∙ ആയിരങ്ങളെ സാക്ഷിയാക്കി തൃക്കടവൂരപ്പന്റെ ഉത്സവം കൊടിയേറി. തൃക്കടവൂർ  മഹാദേവർ ക്ഷേത്രത്തിൽ രാവിലെ  ഉത്സവാഘോഷത്തിനു തുടക്കം കുറിച്ച് 11ന് 9നു കൊടിയെഴുന്നളളത്ത് ഘോഷയാത്ര നടത്തി.  12നു ക്ഷേത്രം തന്ത്രി അമ്പഴയ്ക്കാട്ട് മേക്കാട്ടുമന ഹവിഷ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ഉത്സവം കൊടിയേറി. 

ക്ഷേത്രത്തിനു ചുറ്റും ശയന പ്രദക്ഷിണവും അരങ്ങേറി. എട്ടു കരകളിൽ നിന്നുമായി ആയിരങ്ങളാണു കൊടിയേറ്റ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.       തുടർന്നു സദ്യ, ഓട്ടൻതുള്ളൽ, നൃത്തസന്ധ്യ, സംഗീത കച്ചേരി, കഥകളി എന്നിവയും നടത്തി. ഇന്ന് 11നു സദ്യ, 4.30നു രാഗാമൃതം, 7നു നൃത്തസന്ധ്യ, 10നു മ്യൂസിക്കൽ ബാന്റ്. 13ന് 11നു സദ്യ, 4.30നു സംഗീതക്കച്ചേരി, 7നു സംഗീത സദസ്സ്, 10നു നൃത്തനാടകം.

14ന് 11നു സദ്യ, 2ന് ആനയൂട്ട്, 7നു നൃത്താർച്ചന, 10നു ഗാനമേള. 15ന് 11നു സദ്യ, 6നു നമ്പാരത്ത് ജംക്‌ഷനിൽ നിന്നു ചമയവിളക്ക് ഘോഷയാത്ര, 7നു നൃത്ത വിസ്മയം, 10നു ഗാനമേള. 16ന് 11നു സദ്യ, 7ന് ക്ലാസിക്കൽ മെഗാഷോ, 10നു ഗാനമേള. 17ന് 11നു സദ്യ, 7നു സംഗീത സദസ്സ്, 

 10നു ഗാനമേള. 18ന് 12ന് ഉത്സവബലി, 5നു പട്ടാണിക്കുതിരയെടുപ്പ്, 10നു ഗാനമേള. 19ന് 5നു കെട്ടുകാഴ്ച, 10നു പള്ളിവേട്ട. 20ന് 5ന് ആറാട്ട് എഴുന്നള്ളത്തും കെട്ടുകാഴ്ചയും, 8നു സാദസ്വരക്കച്ചേരി. തുടർന്നു തിരിച്ചഴുന്നള്ളത്തും കൊടിയിറക്കവും.

ആനക്കുഴി ശ്രീഭൂതനാഥ ക്ഷേത്രത്തിൽ ഉത്സവം 
കൊട്ടിയം∙ പേരയം ആനക്കുഴി ശ്രീഭൂതനാഥ ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. ഉത്സവ ദിവസങ്ങളിൽ വിശേഷാൽ പൂജകൾ, അന്നദാനം, പറയിടീൽ,കലാപരിപാടികൾ, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കും. ഇന്ന് രാത്രി 9ന് അസുര താണ്ഡവം. നാളെ രാത്രി 9ന് ഹാസ്യകല. 14ന് രാവിലെ 10ന് ഉത്സവ ബലി, 5ന് ശോഭാ യാത്രയും വിളക്കെടുപ്പും, 9ന് നാട്യ വിസ്മയം. 

   15ന് രാത്രി 7.30ന് കൈകൊട്ടിക്കളി, 9ന് ഹൃദയ ജപലഹരി.16ന് രാവിലെ 10ന് ഉത്സവ ബലി, 5ന് ശോഭാ യാത്രയും വിളക്കെടുപ്പും, 7.30ന് തിരുവാതിര, 9ന് മേജർ സെറ്റ് കഥകളി. 17ന് രാത്രി 7.30ന് തിരുവാതിര, 9ന് പെരുമ്പറ ചോട്. 18ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, 5ന് നെടും കുതിരയെടുപ്പ്, 9ന് ഗാനമേള. 

  19ന് രാവിലെ 10ന് ആനയൂട്ടും ആന നീരാട്ടും.5ന് കെട്ടുകാഴ്ച, നെടും കുതിരയെടുപ്പ്, ആറാട്ട്, 11ന് നൃത്തനാടകം ദേവി  ചാമുണ്ഡേശ്വരി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com