ADVERTISEMENT

കൊട്ടിയം∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. പേരയം രാജു ഭവനിൽ ബൈജു(49)നെയാണ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ അച്ഛനുമായി സൗഹൃദമുള്ള ബൈജു വീട്ടിൽ കുട്ടി മാത്രമുള്ളപ്പോൾ എത്തി  അതിക്രമം നടത്തുകയുമായിരുന്നു. കുട്ടി സുഹൃത്തുക്കളോടാണ് വിവരം ആദ്യം പറഞ്ഞത്.  സുഹൃത്തുക്കൾ വഴിയാണ് വീട്ടുകാർ വിവരം അറിഞ്ഞത്. കൊട്ടിയം ഇൻസ്പെക്ടർ വിപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിഥിൻ നളൻ, ഗിരീഷ്, സിപിഒമാരായ സന്തോഷ് ലാൽ, പ്രശാന്ത് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ്   അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com