ADVERTISEMENT

ശാസ്താംകോട്ട ∙ ആശുപത്രിക്കുള്ളിൽ കോളജ് വിദ്യാർഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ജീവനക്കാരൻ റിമാൻഡിൽ. കുന്നത്തൂർ ഐവർകാല സർക്കാർ ആയുർവേദ ആശുപത്രിയിലെ അറ്റൻഡർ കൊല്ലം കടയ്ക്കൽ കുമ്മിൾ രഹ്ന കോട്ടേജ് എം.അൻസാരി(52)യാണ് അറസ്റ്റിലായത്. അപകടത്തിൽ പരുക്കേറ്റ് ഒരാഴ്ചയായി ചികിത്സയിലായിരുന്ന വിദ്യാർഥിനി പേവാർ‍ഡിനുള്ളിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് കഴിഞ്ഞ ദിവസം രാത്രി 9.30നു ഇയാൾ കടന്നു പിടിച്ചത്. പെൺകുട്ടി ഫോണിൽ നൽകിയ വിവരമനുസരിച്ച് സഹോദരൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ എത്തി. തുടർന്നു പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നു ശാസ്താംകോട്ട പൊലീസ് പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com