ADVERTISEMENT

നിരോധനം ഏർപ്പെടുത്തി: കൊല്ലം ∙ ശാസ്താംകോട്ട തടാകത്തിന്റെ പരിധിയിൽ ഉൾപ്പെട്ട ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്തിലെ 8, 9. 10, 11,12,19 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലുള്ള ഖനനം മണലൂറ്റ്, പടിഞ്ഞാറെ കല്ലട വില്ലേജിലെയും മൈനാഗപ്പള്ളി വില്ലേജിലേയും സമാന പ്രവർത്തനങ്ങൾ, തടാകം മലിനപ്പെടുത്തൽ എന്നിവ 25 മുതൽ 4 മാസത്തേക്ക് നിരോധിച്ചു. ശാസ്താംകോട്ട തടാകവും വൃഷ്ടിപ്രദേശങ്ങളും സംരക്ഷിത മേഖലയായി കലക്ടർ പ്രഖ്യാപിച്ചു. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടി സ്വീകരിക്കും.

വൈദ്യുതി മുടക്കം
മയ്യനാട് ∙ ഞാറക്കുഴി, മല്ലശ്ശേരി, ദേശാഭിമാനി, കാക്കോട്ടുമൂല, ധവളക്കുഴി, മൂർത്തിക്കാവ് സൂനാമി, ആർക്ക്, കോവൂർചിറ, ഓട്ടുപുര, കല്ലറാംതോട് സൂനാമി, മുളക്കൽകാവ്, പുത്തൻകുളം   9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

റസിഡൻഷ്യൽ സമ്മർ ക്യാംപ്
കരുനാഗപ്പള്ളി ∙ അമൃത വിശ്വ വിദ്യാപീഠം അമൃതപുരി ക്യാംപസിൽ 12 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള 6 ദിവസത്തെ റസിഡൻഷ്യൽ സമ്മർ ക്യാംപ് നടത്തുന്നു. ഏപ്രിൽ 7 മുതൽ13 വരെയാണ് ക്യാംപ്. നൃത്തം, നാടകം, മൈം, കഥകൾ, നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങളിലൂടെ രാമായണത്തെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.   9778402692.

ഗതാഗത നിരോധനം
കൊല്ലം ∙ പൊതുമരാമത്ത് ചാത്തന്നൂർ നിരത്ത് ഭാഗത്തിന് കീഴിൽ വരുന്ന തട്ടാമല–തിരുമുക്ക് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം  10 ദിവസത്തേക്ക് നിരോധിച്ചതായി പൊതുമരാമത്ത് ചാത്തന്നൂർ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

രേഖ നൽകണം
കൊല്ലം ∙ മരണാനന്തര അതിവർഷത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ ആനൂകൂല്യം കൈപ്പറ്റാത്തവർ  ഫണ്ട് ലഭിക്കുന്നതിനായി ആവശ്യമായ രേഖകൾ കർഷക തൊഴിലാളി  ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫിസിൽ എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. 9746822396, 7025491386, 0474 2766843, 2950183.

അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ഐഎച്ച്ആർഡിയുടെ കുണ്ടറ എക്‌സ്റ്റൻഷൻ സെന്ററിൽ  ഡിപ്ലോമ ഇൻ ഡേറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫിസ് ഓട്ടമേഷൻ (ഡിഡിടിഒഎ) കാലാവധി-ഒരു വർഷം; യോഗ്യത- എസ്‌എസ്എൽസി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പിജിഡിസിഎ) – കാലാവധി-ഒരു  വർഷം; യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം.   ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ)– കാലാവധി: 6 മാസം; യോഗ്യത: പ്ലസ് ടു.   അപേക്ഷാഫോം 29 വരെ ഓഫിസിൽ ലഭിക്കും. 0474 2580462, 8547005090.

അഭിമുഖം 29ന്
കൊല്ലം ∙ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ ഇംഗ്ലിഷ് (തസ്തികമാറ്റം) (കാറ്റഗറി നം.601/22) തസ്തികയുടെ    ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട   ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 29ന്   ജില്ലാ പിഎസ്‌സി ഓഫിസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജില്ലാ പി‌എസ്‌സി ഓഫിസുമായി ബന്ധപ്പെടണം.

സ്‌കോളർഷിപ്/ലാപ്‌ടോപ് 
കൊല്ലം∙ തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് (നിലവിൽ തുടർവിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്) വിദ്യാഭ്യാസ സ്‌കോളർഷിപ്പ്,  പ്രഫഷണൽ കോഴ്‌സുകളിൽ പഠിക്കുനവർക്ക് ലാപ്‌ടോപ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ടിടിസി, ഐടിഐ/ഐടിസി, പ്ലസ്ടു, ഡിഗ്രി കോഴ്‌സ്, പോസ്റ്റ് ഗ്രാജേറ്റ് പ്രഫഷണൽ കോഴ്‌സുകൾ, ഡിപ്ലോമ കോഴ്‌സുകൾ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന യോഗ്യത പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.   അപേക്ഷഫോം മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ ഓഫിസിൽ ലഭിക്കും.  29 വൈകിട്ട് അഞ്ചിനകം തിരുവനന്തപുരം മേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികൾ) വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്, കെസിപി  ബിൽഡിങ്, ആര്യശാല, തിരുവനന്തപുരം പിൻ-695036 വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ - 0471-2460667,  9188430667. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com