ADVERTISEMENT

കൊല്ലം ∙ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ഒഴുകുകയാണെന്നും വലിയ ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ് പാർട്ടിയെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഓൾ ഇന്ത്യ ജനാധിപത്യ  മഹിളാ അസോസിയേഷൻ (എഐഡിഡബ്ല്യുഎ) സംഘടിപ്പിച്ച മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 

ഭരണഘടനയെ ആക്രമിക്കുകയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ നിഷേധിക്കുകയും ചെയ്യുന്ന മോദിയെ എതിർക്കാൻ കോൺഗ്രസ് അശക്തരാണ്. ദിവസവും  ആക്രമിക്കപ്പെടുന്ന പലസ്തീനിലെ  കുട്ടികളെ കുറിച്ചു സ്ത്രീകളെക്കുറിച്ചു വിശ്വഗുരുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന മോദിക്ക് ഒന്നും പറയാനില്ല. 

മതപരമായ വിശ്വാസം അധികാരത്തിൽ വരാനുള്ള രാഷ്ട്രീയ ഉപകരണമാക്കി മാറ്റുന്നു എന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം. അദാനിക്കും അംബാനിക്കും വാരിക്കോരി നൽകുന്ന മോദി തൊഴിലാളികൾക്ക് ഒന്നും നൽകുന്നില്ല. സംസ്ഥാനത്തെ സഹായിക്കുന്നതിന് പകരം ദ്രോഹിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും വൃന്ദ കാരാട്ട് പറഞ്ഞു. 

മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്.ഗീതാകുമാരി അധ്യക്ഷത വഹിച്ചു. എം.മുകേഷ് എംഎൽഎ, മേയർ പ്രസന്ന ഏണസ്റ്റ്, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടിയമ്മ, മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, ജോയിന്റ് സെക്രട്ടറി സബിത ബീഗം, ജില്ലാ സെക്രട്ടറി സുജ ചന്ദ്രബാബു, രാജമ്മ ഭാസ്കർ, ചിന്ത ജെറോം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com