ചവറയിൽ പര്യടനം നടത്തി എം.മുകേഷ്

Mail This Article
ചവറ ∙ കൊല്ലം പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ് ചവറയിൽ പര്യടനം നടത്തി. പന്മന ആശ്രമത്തിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം ചട്ടമ്പി സ്വാമി മഹാസമാധി പീഠത്തിലും കുമ്പളത്ത് ശങ്കു പിള്ള സ്മൃതി കൂടീരത്തിലും പുഷ്പാർച്ചന നടത്തി. തുടർന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രം, ചവറ ബേബി ജോൺ മെമ്മോറിയൽ ഗവ. കോളജ്. വലിയം മെമ്മോറിയൽ ബിഎഡ് കോളജ്, ചവറ എംഎസ്എൻ കോളജ്. തേവലക്കര ഗവ. ഐടിഐ, തേവലക്കര ലോക രക്ഷക നഴ്സിങ് കോളജ്, തേവലക്കര എംഇഎസ് പിഎസ്‌സി കോച്ചിങ് സെന്റർ എന്നിവിടങ്ങളിലെത്തി.
കലാലയങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. എം.കെ.ഭാസ്കരൻ, സി.പി.കരുണാകരൻ പിള്ള, കെ.സി.പിള്ള എന്നിവരുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി. തേവലക്കര പുത്തൻസങ്കേതം, തെക്കുംഭാഗം, കൊല്ലക, നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തു. സുജിത്ത് വിജയൻ പിള്ള എംഎൽഎ, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, സിപിഐ മണ്ഡലം സെക്രട്ടറി അനിൽ പുത്തേഴം, സിപിഎം ഏരിയ സെക്രട്ടറി ആർ.രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം ജി.മുരളീധരൻ, സിപിഐ മണ്ഡലം സെക്രട്ടറി അനിൽ പുത്തേഴം, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ.ഷിഹാബ്, ജില്ലാ കമ്മിറ്റിയംഗം ഷാജി എസ്.പള്ളിപ്പാടൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.