ADVERTISEMENT

കൊല്ലം ∙ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ ക്യാംപസ് പ്രചാരണ പരിപാടി ആരംഭിച്ചു. അദ്ദേഹം പഠിച്ചിരുന്ന കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ നിന്നാണു പ്രചാരണം ആരംഭിച്ചത്.  ശ്രീനാരായണ കോളജിലും   സന്ദർശനം നടത്തി. കെഎസ്‌യു, എംഎസ്എഫ്, പിഎസ്‌യു തുടങ്ങിയ വിദ്യാർഥി സംഘടനകൾ  സ്വീകരണം ഒരുക്കി. കൊല്ലം എസ്എൻ ലോ കോളജ്, എസ്എൻ വിമൻസ് കോളജ്, ബിഷപ് ജെറോം എൻജിനീയറിങ് കോളജ്, യൂനുസ് എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ ഇന്നലെ പര്യടനം നടത്തി.

സ്ഥാനാർഥിയോടൊപ്പം വിദ്യാർഥി നേതാക്കളായ എസ്.ബി.അനന്തനാരായണൻ, ബാലു, ടോജിൻ, പാർവതി, അനന്തിക, അൻവർ സുൽഫിക്കർ, യു.അനന്തകൃഷ്ണൻ, അസലഹ്, ആഷിക്ക് ബൈജു, ബിച്ചു കൊല്ലം, നെഫ്സൽ കഥളിക്കാട്, സെയ്ദു, സുബാൽ, ഫൈസൽ കട്ടവിള, ബലറാം സജീവ്, സിബി ദേവ്, വിവേക്, തൗഫീഖ്, അംജാദ് എന്നിവർ ഉണ്ടായിരുന്നു.

ഇന്നു ചന്ദനത്തോപ്പ് ഐടിഐയിൽ നിന്നു ക്യാംപസ് പ്രചാരണം ആരംഭിക്കും. ചാപ്റ്റർ പ്രൈവറ്റ് കോളജ്, ജ്യോതി കോളജ്, ടികെഎം എൻ‌ജിനീയറിങ് കോളജ്, ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജ്, എൻഎസ്എസ് ലോ കോളജ്, എൻഎസ്എസ് ആർട്സ് കോളജ്, എസ്എൻ പോളിടെക്നിക്, ഹോളിക്രോസ് നഴ്സിങ് കോളജ്, ഭാരത് മാതാ ഐടിഐ, ടിസിസി കോളജ്, എംഇഎസ് എൻജിനീയറിങ് കോളജ്, ചാത്തന്നൂർ ഗവ.ഐടിഐ, ചാത്തന്നൂർ എസ്എൻ കോളജ്, വലിയ കൂനമ്പായിക്കുളം കോളജ്, യുകെഎഫ് എൻജിനീയറിങ് കോളജ്, എസ്ആർവി ഐടിഐ തുടങ്ങിയ ക്യാംപസുകൾ സന്ദർശിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com