കൊല്ലം ജില്ലയിൽ ഇന്ന് (22-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
കടപ്പാക്കട∙ചോതി കാഷ്യു, കുന്നിൽ, ഭാവന ഗനർ, ഫോർമാൻ, ടിൻ ടവർ, കെഎസ്, പ്രതിഭ ജംക്‌ഷൻ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
നേത്ര ചികിത്സാക്യാംപ്
കൊല്ലം∙ വടയാറ്റുകോട്ട മുത്തൂറ്റ് ഫിൻകോർപ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാക്യാംപ് നാളെ രാവിലെ 10 മുതൽ ബ്രാഞ്ചിൽ നടക്കും. പരിശോധനയിൽ തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് താക്കോൽദ്വാര ശസ്ത്രക്രിയ സൗജന്യമായി നടത്തും. 9048505187,8714662374.
വീട്ടുകരം സ്വീകരിക്കും
കൊല്ലം∙മനയിൽകുളങ്ങര എംആർഎ നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 24ന് രാവിലെ 10 മുതൽ 2 വരെ മനയിൽകുളങ്ങര എൻഎസ്എസ് വനിതാ സമാജ ഹാളിലുള്ള എംആർഎ ഓഫിസിൽ കോർപറേഷൻ ഉദ്യോഗസ്ഥർ വീട്ടുകരം പിഴപ്പലിശ ഇല്ലാതെ സ്വീകരിക്കുന്നതാണ്. മുളങ്കാടകം (53),തിരുമുല്ലവാരം(52)എന്നീ ഡിവിഷനുകളിലെ കരം സ്വീകരിക്കും.
വേനലവധി ക്ലാസുകൾ
കുണ്ടറ∙ കച്ചേരി മുക്ക് സഹൃദയ നഗർ റസിഡൻസ് അസോസിയേഷൻ നടത്തുന്ന നൃത്തം, ഗിറ്റാർ, കീ ബോർഡ്, ചിത്രരചന, സ്പോക്കൺ ഇംഗ്ലിഷ്, യോഗ തുടങ്ങിയ വേനലവധി ക്ലാസുകൾ ഏപ്രിൽ 1ന് ആരംഭിക്കും. 8907306408 .