ADVERTISEMENT

കുണ്ടറ∙ രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഒപ്പം ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വീണ്ടും ചർച്ചകളിൽ നിറയുന്നു. ആദ്യകാല തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചിരുന്ന ബാലറ്റ് പെട്ടികളെക്കുറിച്ച് ഇന്ന് കേട്ടുകേൾവി പോലും ഇല്ല."പെട്ടീ..പെട്ടീ... ബാലറ്റ് പെട്ടി.പെട്ടി പൊട്ടിച്ചപ്പോൾ..... പൊട്ടി" എന്ന് മുദ്രാവാക്യം വരെ ഉണ്ടായിരുന്നു.

വോട്ട് എണ്ണുമ്പോൾ തോൽക്കുന്ന എതിരാളികളെ കളിയാക്കാൻ രാഷ്ട്രീയക്കാർ വിളിച്ചിരുന്ന മുദ്രാവാക്യമായിരുന്നു ഇത്. മുൻപ് ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തിയിരിക്കുന്ന തങ്ങളുടെ സ്ഥാനാർഥിയെയും ചിഹ്നവും നോക്കി വോട്ട് കുത്തി പേപ്പർ മടക്കി പെട്ടിയിൽ ഇടും. ഫലം വരുന്ന ദിവസം ഓരോ പേപ്പറും തുറന്ന് എണ്ണി തിട്ടപ്പെടുത്തി വിജയികളെ പ്രഖ്യാപിക്കും. 

  ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 1951 ഒക്ടോബർ 25 നും 1952 ഫെബ്രുവരി 21 നും ഇടയിലാണ് ഇന്ത്യയിൽ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് രാജ്യത്ത് ഒട്ടാകെ 12 ലക്ഷത്തോളം ഇരുമ്പ് ബാലറ്റ് പെട്ടികൾ ഉപയോഗിച്ചു എന്നാണ് കണക്ക്. അന്നത്തെ ഹൈദരാബാദ് സ്റ്റേറ്റ് ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ആൽവിൻ കമ്പനി നിർമിച്ച പെട്ടികളിലൊന്ന് കുണ്ടറ മനോ രേഷ്മയിൽ ഫെസ്റ്റസ് മനോജിന്റെ പുരാവസ്തു ശേഖരത്തിലുണ്ട്.   പെട്ടിയിൽ കമ്പനി പേരും വർഷവും ചേർത്ത് “ALLWYN 1951” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പുരാവസ്തു ശേഖരണം വിനോദമാക്കിയ ഫെസ്റ്റസ് മനോജ് എറണാകുളത്ത് നിന്നാണ് പെട്ടി സംഘടിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com