ADVERTISEMENT

തെന്മല ∙ ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി എതിരെ കയറ്റം കയറി വന്ന ലോറിയിൽ ഇടിച്ച ശേഷം കടയുടെ സമീപം പാതയോരത്തു നിർത്തിയ ബൈക്കിൽ ഇടിച്ചു നിന്ന അപകടത്തിൽ തലനാരിഴയ്ക്കു ദുരന്തം വഴിമാറി. ഇന്നലെ രാവിലെ ഏഴരയ്ക്കു തെന്മല പൊലീസ് സ്റ്റേഷനു സമീപം ഡാം കവലയിലായിരുന്നു അപകടം. തെന്മലയിൽ നിന്നു വന്ന ലോറി എതിരെ വന്ന  ലോറിയിൽ ഇടിച്ച ശേഷം എതിർവശത്തേക്കു തെന്നി മാറി ബൈക്കിൽ ഇടിക്കുകയായിരുന്നു.

കടയിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്ക് അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷനു സമീപം പാതയോരത്തായി ഇരുവശത്തും പാർക്കിങ് ഉള്ളതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്കു പരസ്പരം കാണാനാകാത്തതാണു പ്രശ്നം. പാർക്കിങ് നിയന്ത്രിക്കണമെന്നും അമിതവേഗം തടയാൻ മുൻകരുതൽ വേണമെന്നും ആവശ്യപ്പെട്ടിട്ടും പൊലീസ് നടപടിയുണ്ടായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com