എൻ.കെ.പ്രേമചന്ദ്രൻ ക്യാംപസുകളിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തി

Mail This Article
പുനലൂർ ∙ യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ പുനലൂർ മണ്ഡലത്തിലെ ക്യാംപസുകളിൽ പര്യടനം നടത്തി.പ്രതിപക്ഷ കക്ഷികളെ തിരഞ്ഞെടുപ്പിൽ പ്രതിസന്ധിയിലാക്കുന്ന നയ സമീപനമാണ് ബിജെപി ഇന്ന് കൈക്കൊള്ളുന്നതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
രാജ്യത്തെ വികസന പ്രവർത്തനങ്ങളിലേക്ക് യാതൊരുവിധ സംഭാവനകളും ചെയ്യാത്ത സർക്കാരാണ് നരേന്ദ്രമോദിയുടേതെന്നും അദ്ദേഹം വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. പുനലൂർ ഗവ.പോളിടെക്നിക് കോളജ്, എസ്എൻ കോളജ്, അഞ്ചൽ സെന്റ് ജോൺസ് കോളജ്, ചടയമംഗലം മണ്ഡലത്തിലെ നിലമേൽ എൻഎസ്എസ് കോളജ് എന്നിവിടങ്ങളിൽ സന്ദർശിച്ചു.
കെഎസ്‌യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ, പിഎസ്‌യു സംസ്ഥാന സെക്രട്ടറി യു.അനന്തകൃഷ്ണൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, ആർവൈഎഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ്.കല്ലട, കെഎസ് യു സംസ്ഥാന സെക്രട്ടറി ലിവൻ വേങ്ങൂർ, സംസ്ഥാന കമ്മിറ്റി അംഗം അനീസ്, കെഎസ് യു ജില്ലാ വൈസ് പ്രസിഡന്റ് പൗർണമി, ജില്ലാ ജനറൽ സെക്രട്ടറിമാരായ അജ്മ ഷാജഹാ അൻഷാദ് പുത്തയം, സുബാൻ, ജാസ്മിൻ റാഫി, അനന്തു ചിതറ, അജ്മൽ ചിതറ, ജോൺസി, സ്മിത മറിയം, പുനലൂർ ബ്ലോക്ക് പ്രസിഡൻറ് ഹരികൃഷ്ണൻ, പിഎസ് യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സിബി ദേവ്, എസ്.കാളിദാസ്, ആർവൈഎഫ് നേതാക്കളായ തൃദീപ് ആശ്രാമം, വിബ്ജിയോർ, ഷാജഹാൻ കിഴുനില എന്നിവർ ഉണ്ടായിരുന്നു.