ADVERTISEMENT

ഇരവിപുരം ∙ പൊലീസ് സ്റ്റേഷനുള്ളിൽ കയറി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരുക്കേൽപിച്ച കേസിൽ‌ 5 പേർ അറസ്റ്റിൽ. താന്നി കാരിത്താസ് ഗാർഡൻ അബിൻ എന്ന അഭിഷേക് (24), താന്നി ഫിഷർമെൻ കോളനി ജോബി നിവാസിൽ ജോബിൻ (28), താന്നി കാരിത്താസ് ഗാർഡൻ ജയ്‌സൻ (30), ഇരവിപുരം ശരവണ നഗർ 41 വിപിൻ നിവാസിൽ വിവേക് (31), വിപിൻ (33) എന്നിവരാണു പിടിയിലായത്.

ഞായർ രാത്രി 11ന് ഇരവിപുരം പൊലീസ് സ്‌റ്റേഷനു സമീപത്തെ ബാറിൽ സംഘർഷം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തിയ പൊലീസ് സംഘം ബാറിനുള്ളിൽ നിന്നു പ്രതികളെയും കൂട്ടാളികളെയും അവിടെ നിന്നു പറഞ്ഞ് അയച്ചിരുന്നു.

 ഈ വിരോധത്തിൽ പ്രതികൾ ഉൾപ്പെട്ട അക്രമി സംഘം രാത്രി 11.30ന് ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സ്റ്റേഷനിലെ ജിഡി ചാർജ് വഹിച്ചിരുന്ന എഎസ്ഐ പ്രസന്നന്റെ ഇടതു തോളിനു പരുക്കേറ്റു. ഇൻസ്‌പെക്ടർ ഷിബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com