ADVERTISEMENT

സിറ്റിങ് നടത്തും:കൊല്ലം ∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഇന്നു രാവിലെ 10.30നു കൊല്ലം ഗവ.ഗെസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.

കംപ്യൂട്ടർ കോഴ്സ്:അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന് 31 ന് മുൻപ് അപേക്ഷിക്കണം. www.sgou.ac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.പ്ലസ് 2 അല്ലെങ്കിൽ തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. റെഗുലറായി നിലവിൽ  അക്കാദമിക് പ്രോഗ്രാം പഠിക്കുന്നവർക്കും ബിസിഎ പ്രോഗ്രാമിന് അപേക്ഷിക്കാം (ഇരട്ട ബിരുദം).ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവ അടങ്ങിയതാണ്  സിലബസ്. അക്ഷയ കേന്ദ്രങ്ങൾ വഴിയും സർവകലാശാല പോർട്ടലിൽ നേരിട്ടും റജിസ്‌ട്രേഷൻ നടത്താം. ഫോൺ: 9188909903, 9188909901.

സമ്മർ ക്യാംപ്
കൊല്ലം ∙ കേരള ക്രിക്കറ്റ് അസോസിയേഷൻ, ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ എന്നിവ ഏപ്രിൽ 1 മുതൽ 30 വരെ പ്രാദേശിക മെംബർ ക്ലബ്ബുകളുടെ സഹകരണത്തോടെ  കൊല്ലം ആശ്രാമം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ, അഞ്ചൽ, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ സമ്മർ കോച്ചിങ് ക്യാംപ് സംഘടിപ്പിക്കും. 8943785020, 9947391291.

അപേക്ഷ ക്ഷണിച്ചു 
കൊല്ലം ∙ ചാത്തന്നൂർ സർക്കാർ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രിക് ഡൊമസ്റ്റിക് സൊലൂഷൻ, ഫിറ്റർ ഫാബ്രിക്കേഷൻ, ഫോർവീലർ സർവീസ് ടെക്‌നീഷ്യൻ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 30 നകം സമർപ്പിക്കാം. 04742594579.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com