ക്യാംപസുകളിലൂടെ പ്രേമചന്ദ്രൻ

Mail This Article
കൊല്ലം ∙ ജില്ലയിലെ ക്യാംപസുകൾ ഇളക്കിമറിച്ച് യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ. പുതിയ വോട്ടർമാരെ നേരിൽ കാണുന്നതിനായി ജില്ലയിലെ ഒട്ടുമിക്ക ക്യാംപസുകളിലും പ്രേമചന്ദ്രൻ എത്തുന്നുണ്ട്. രാഷ്ട്രീയത്തിന് അപ്പുറമായ വരവേൽപ്പാണ് ക്യാംപസുകളിൽ നിന്നു ലഭിച്ചതെന്ന് പ്രേമചന്ദ്രൻ പ്രതികരിച്ചു. വിദ്യാർഥികൾക്ക് ഉയർന്ന രാഷ്ട്രീയബോധവും ആർജവവും ഉളളതായും പ്രേമചന്ദ്രൻ പറഞ്ഞു. യുഡിഎസ്എഫ് കൊല്ലം ജില്ലാ കമ്മിറ്റിയാണ് പ്രചാരണ പരിപാടികൾക്കു നേതൃത്വം നൽകുന്നത്.
പ്രേമചന്ദ്രൻ ഇന്നു ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ കോളജ് ക്യാംപസുകൾ ആണു സന്ദർശിക്കുക. രാവിലെ 9നു പാരിപ്പളളി യുകെഎഫ് എൻജിനീയറിങ് കോളജ്, വലിയ കൂനമ്പായിക്കുളം എൻജിനീയറിങ് കോളജ്, ഗവ. നഴ്സിങ് & മെഡിക്കൽ കോളജ്, പരവൂർ എസ്ആർവി ഐടിഐ, എസ്എൻ കോളജ് ചാത്തന്നൂർ, വെള്ളയിട്ടമ്പലം ഗവ. വനിത ഐടിഐ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.