ADVERTISEMENT

കൊല്ലം ∙ പരീക്ഷാ ഭാരം ഇറക്കിവച്ച്, ആഘോഷിച്ച്, കൗമാരം പത്താം ക്ലാസിന്റെ പടിയിറങ്ങി. 10 വർഷമായി ഒരു ക്ലാസിൽ പഠിച്ചവർ, ഒരു ബെഞ്ചിൽ ഇരുന്നവർ, പത്താം ക്ലാസ് പരീക്ഷ അവസാനിച്ചതോടെ വഴി പിരിഞ്ഞു. ഹയർ സെക്കൻ‍ഡറി പരീക്ഷ ഇന്ന് അവസാനിക്കും. ജില്ലയിൽ 131 പരീക്ഷാ കേന്ദ്രങ്ങളിലായി 30,358 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. കഴിഞ്ഞ 4ന് ആണ് പരീക്ഷ തുടങ്ങിയത്. ഒന്നാം ഭാഷയായ മലയാളം ആയിരുന്നു ആദ്യദിനം. സാമൂഹിക ശാസ്ത്രം പരീക്ഷയോടെയാണ് സമാപിച്ചത്.

മിക്കവരും 10 വർഷമായി ഒരുമിച്ചു പഠിച്ചവരാണ്. മറ്റു ചിലർ അപ്പർ പ്രൈമറിയിലോ എട്ടാം ക്ലാസിലോ ഒരുമിച്ചു കൂടിയവർ. വർഷങ്ങളുടെ ഉത്സവമായ ഹോളി ദിനത്തിൽ ആയിരുന്നു പരീക്ഷ സമാപിച്ചത്. മുഖത്തും മുടിയിലും വസ്ത്രത്തിലും പരസ്പരം ചായം തേച്ച് അവർ സൗഹൃദത്തെ വർണം അണിയിച്ചു.പഠനകാലത്തിന്റെ നിർണായക ഘട്ടം പിന്നിട്ടെന്ന ആത്മവിശ്വസത്തോടെ ആണ് സ്കൂൾ വിട്ടത്.  ഇനി അഭിരുചിക്ക് അനുസരിച്ച് ഹയർ സെക്കൻ‍ഡറിൽ പല ഗ്രൂപ്പുകളിലേക്ക് വഴി പിരിയും.  പുതിയ സ്കൂളുകൾ, പുതിയ കൂട്ടുകാർ, കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കുള്ള മാറ്റം... ലോകം അവരെ വരവേൽക്കാൻ നിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com