ADVERTISEMENT

ഏപ്രിൽ 1 മുതൽ 5 വരെ ജലവിതരണം മുടങ്ങും:കൊട്ടിയം∙ കട്ടച്ചലിലെ 5 ലക്ഷം ലീറ്റർ ജല സംഭരണി, ജല വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഏപ്രിൽ ഒന്ന് മുതൽ 5 വരെ കൈതക്കുഴി, കുമ്മല്ലൂർ, കട്ടച്ചൽ, ആദിച്ചനല്ലൂർ, ഇത്തിക്കര, മൈലക്കാട് പകുതി ഭാഗം വരെയുള്ള പ്രദേശങ്ങളിൽ ജല വിതരണം മുടങ്ങും.

ടെക്നിക്കൽ ഹൈസ്കൂൾ
കൊല്ലം ∙ കുളത്തൂപ്പുഴ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ 8ാം ക്ലാസ് പ്രവേശനത്തിന് www.polyadmission.org/ths വഴി ഏപ്രിൽ 3 വരെ അപേക്ഷിക്കാം. 60 പേർക്കാണ് പ്രവേശനം. ഫോൺ: 9846170024, 9995349471, 9539713709, 9400006463.

കംപ്യൂട്ടർ കോഴ്സുകൾ
കൊല്ലം ∙ കെൽട്രോൺ നോളജ് സെന്ററിൽ 3 മുതൽ 10–ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി അവധിക്കാല കംപ്യൂട്ടർ കോഴ്സുകൾ ആരംഭിക്കും. വിവരങ്ങൾക്ക്്: ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടൗൺ അതിർത്തി, കൊല്ലം. ഫോൺ: 0474-2731061.

പരിശീലകരെ നിയമിക്കുന്നു
കൊല്ലം ∙ കൊട്ടിയം കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ പരിശീലക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹൗസ് വയറിങ്, വസ്ത്ര ചിത്രകല, തേനീച്ച വളർത്തൽ, ഫാസ്റ്റ് ഫുഡ് നിർമാണം, കമേഴ്‌സ്യൽ ഹോർട്ടികൾചർ, പപ്പടം – അച്ചാർ – മസാല പൗഡർ നിർമാണം, കമേഴ്സ്യൽ ഫ്‌ളോറി കൾചർ, ജൂട്ട് ഉൽപന്ന നിർമാണം, ബ്യൂട്ടി പാർലർ മാനേജ്മെന്റ്, കോസ്റ്റ്യൂം ജ്വല്ലറി നിർമാണം, ഗൃഹോപകരണങ്ങളുടെ സർവീസിങ്, കൂൺ കൃഷി, സിസിടിവി സർവീസ് – ഇൻസ്റ്റലേഷൻ, സെക്യൂരിറ്റി അലാം, സ്‌മോക് ഡിടക്ടർ, കാർപന്ററി, ഡയറി ഫാർമിങ് ആൻഡ് വെർമി കംപോസ്റ്റ് നിർമാണം എന്നീ കോഴ്‌സുകളാണുള്ളത്. 5 വർഷം പ്രവൃത്തി പരിചയമുള്ള, പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.

സർട്ടിഫിക്കറ്റ് ഉള്ളവർക്കു മുൻഗണന. അപേക്ഷകൾ ഡയറക്ടർ, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്, കെഐപി ക്യാംപസ്, കൊട്ടിയം, കൊല്ലം - 691571 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിഫിഷ്യൽ ജ്വല്ലറി, നെറ്റിപ്പട്ട നിർമാണം (13 ദിവസം) പരിശീലനത്തിന് 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനവും ഭക്ഷണവും സൗജന്യം. അപേക്ഷ  ഡയറക്ടർ, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്, കെഐപി ക്യാംപസ്, കൊട്ടിയം പിഒ, കൊല്ലം - 691571 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0474-2537141, 9495245002.

കെഎസ്ആർടിസി ഉല്ലാസ യാത്ര
കൊല്ലം∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കോട്ടയം ജില്ലയിലെ ഇലവിഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, എന്നിവിടങ്ങളിലേക്ക് 29ന് ഏകദിന ഉല്ലാസ യാത്ര സംഘടിപ്പിക്കും. ടിക്കറ്റ് നിരക്ക്: 820 രൂപ. 31 രാവിലെ 6ന് പൊന്മുടി, പേപ്പാറ ഡാം എന്നിവിടങ്ങളിലേക്കും യാത്ര ക്രമീകരിച്ചിട്ടുണ്ട്. നിരക്ക് 770 രൂപ. ഫോൺ: 9747969768, 8921950903.

നാറ്റ–സൗജന്യ പരിശീലനം
കൊല്ലം∙ആർക്കിടെക്ചർ കോഴ്സിനുള്ള പ്രവേശന പരീക്ഷനാറ്റ (NATA) എഴുതുന്നവർക്കായി സൗജന്യ ഓൺലൈൻപരിശീലനം www.natajaihind.in ൽ ലഭ്യമാണ്.വിവരങ്ങൾക്ക് 8301030445

അവധിക്കാല സമ്മർ ക്യാംപ്
കൊല്ലം ∙ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ച് ഏപ്രിൽ 1 മുതൽ 30 വരെ ആശ്രാമം ഐഎംഎ ഹാളിൽ 8 മുതൽ 13 വയസ്സ് വരെയുള്ള കുട്ടികൾക്കായി അവധിക്കാല സമ്മർ ക്യാംപ് സംഘടിപ്പിക്കും. വിവിധ ഇനം കളികൾ, കലാ പരിശീലനങ്ങൾ, വ്യക്തിത്വ വികസന പരിപാടികൾ എന്നിവ ക്യാംപിൽ നടക്കും. 9745547600.


വൈദ്യുതി മുടങ്ങും
പള്ളിമുക്ക് ∙ കച്ചിക്കട, തെക്കേവിള, ആറ്റുകാൽ, കൗസ്തുഭം, ഫോക്സ് വാഗൺ, തൂമ്പാറ്റ്, വള്ളുവൻത്തറ എന്നിവിടങ്ങളിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com