ADVERTISEMENT

പാലരുവി വെള്ളച്ചാട്ടത്തിലേക്ക് ഇന്നു മുതൽ പ്രവേശനമില്ല
ആര്യങ്കാവ്∙ വേനലിൽ ജലപാതം വറ്റിയതോടെ പാലരുവി വെള്ളച്ചാട്ടത്തിലേക്ക് ഇന്നു മുതൽ സഞ്ചാരികൾക്കു പ്രവേശനമില്ല. കുളിക്കാൻ എത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുന്നതോടെയാണു വനംവകുപ്പ് പാലരുവി ജലപാതം നീരൊഴുക്കുണ്ടാകും വരെ അടച്ചിടാൻ തീരുമാനിച്ചത്. തമിഴ്നാട്ടിലെ കുറ്റാലം വെള്ളച്ചാട്ടത്തിലും നൂൽവണ്ണത്തിലാണു നീരൊഴുക്ക്.  ശക്തമായ വേനൽച്ചൂട് ആയതിനാൽ കുറ്റാലത്തും തിരക്കൊഴിഞ്ഞു.പുളിയറയിലും തെങ്കാശിയും ഇടയ്ക്കു ലഭിച്ച വേനൽ മഴയിൽ ലഭിച്ച വെള്ളം ശേഖരിച്ച കുളങ്ങൾ നിറഞ്ഞ നിലയിലാണ്.

സൗജന്യ ഓറിയന്റേഷൻ സെമിനാർ
കൊല്ലം ∙ ഈ വർഷം 10ാം ക്ലാസ്, പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി കരിയർ വിദഗ്ധരുടെ നേതൃത്വത്തിൽ സൗജന്യ എൻട്രൻസ് ഓറിയന്റേഷൻ സെമിനാർ നടത്തുന്നു. പ്രമുഖ മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂഷൻ ആയ ആൽഫാ അക്കാദമി മലയാള മനോരമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഏപ്രിൽ 4 രാവിലെ 9.30 മുതൽ നടക്കും.  കൊല്ലം സിഎസ്ഐ കൺവൻഷൻ സെന്ററിലാണ് പരിപാടി.

പ്ലസ് വൺ സ്ട്രീമുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പ്ലസ് ടു പഠിക്കുമ്പോൾ തന്നെ എഴുതാവുന്ന 42 ഓളം വരുന്ന എൻട്രൻസ് എക്സാമുകൾ, പ്ലസ്ടു വിനു ശേഷം പഠിക്കേണ്ട കോഴ്സുകൾ, തുടങ്ങി മോട്ടിവേഷൻ, കരിയർ ഗൈഡൻസ്, ഗോൾ സെറ്റിങ് എന്നീ വിഭാഗത്തിൽ ക്ലാസുകൾ ഉണ്ടായിരിക്കും. കൂടാതെ മെഡിക്കൽ/എൻജിനീയറിങ് മേഖലയിൽ സ്കോളർഷിപ്പോട് കൂടി പഠിക്കാവുന്ന NEET, JEE, KEAM, SCRA, NDA, IIST, IISER, NEET, CUSAT തുടങ്ങി മികച്ച ക്യാംപസുകളും കോഴ്സുകളും വിശദീകരിക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മനോരമ ഇയർബുക്ക് സൗജന്യമായി ലഭിക്കും.  റജിസ്ട്രേഷനും വിളിക്കേണ്ട നമ്പർ: +9170120 90892, +918281394993.

സൗജന്യ അവധിക്കാല കായിക പരിശീലന ക്യാംപ് 
കല്ലുവാതുക്കൽ ∙ സമുദ്ര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ലയൺസ് ബോക്സിങ് ക്ലബ് എന്നിവ ചേർന്നു കുട്ടികൾക്കായി സൗജന്യ അവധിക്കാല കായിക പരിശീലന ക്യാംപ് നടത്തും. ഏപ്രിൽ 8 മുതൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ 6.30 മുതൽ 8.30 വരെയാണ് പരിശീലനം. 10 വയസ്സിന് മുകളിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ബോക്സിങ് അത്‌ലറ്റിക്സ് തുടങ്ങിയ ഇനങ്ങളിലെ വിദഗ്ധ പരിശീലകരുടെ സേവനം ലഭ്യമാണ്. 9446909911, 6235100020.

അപേക്ഷ ക്ഷണിച്ചു
കുളത്തൂപ്പുഴ ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സാം ഉമ്മൻ സ്മാരക ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.polyadmission.org/ths എന്ന ലിങ്കിൽ ഓൺലൈനായി ഏപ്രിൽ 3 വരെ അപേക്ഷിക്കാം. സ്പെഷലിസ്റ്റ് എൻജിനീയറിങ് ട്രേഡുകളിലും സാങ്കേതിക വിദ്യാഭ്യാസം ലഭിക്കും. ഫോൺ: 9539713709, 9400006463.

അവധിക്കാല ക്ലാസ് സംഘടിപ്പിക്കും
കൊല്ലം ∙ മതിലിൽ കസ്തൂർബാ ഗാന്ധി സിവിൽ സർവീസ് അക്കാദമിയിൽ ഏപ്രിൽ 1 മുതൽ മേയ് 31 വരെ അവധിക്കാല ക്ലാസ് സംഘടിപ്പിക്കും. 6 മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. 9847081965.

കാഷ് കൗണ്ടർ പ്രവർത്തിക്കും
കല്ലുവാതുക്കൽ ∙ പഞ്ചായത്തിൽ 28, 29, 31 തുടങ്ങിയ അവധി ദിവസങ്ങളിൽ കെട്ടിട നികുതി, തൊഴിൽ നികുതി, വിവിധ വാടക, ലൈസൻസ് ഫീസ് എന്നിവ സ്വീകരിക്കുന്നതിനായി മാത്രം ഫ്രണ്ട് ഓഫിസ് കാഷ് കൗണ്ടർ പ്രവർത്തിക്കും.

ഓഫിസ് പ്രവർത്തിക്കും
ചാത്തന്നൂർ ∙ പഞ്ചായത്തിലെ വിവിധ നികുതികൾ പിരിച്ചെടുക്കുന്നതിനായി പൊതുഅവധി ദിവസങ്ങളായ വ്യാഴം, ഞായർ ദിവസങ്ങളിൽ പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കും.

കെട്ടിട നികുതി 
പരവൂർ ∙ അവധി ദിവസങ്ങളായ ഇന്നും നാളെയും 31നും പരവൂർ നഗരസഭ കാര്യാലയത്തിൽ റവന്യു വിഭാഗത്തിൽ കെട്ടിട നികുതി അടയ്ക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നു നഗരസഭ സെക്രട്ടറി അറിയിച്ചു.

നീന്തൽ പരിശീലനം
കൊല്ലം ∙ നീന്തൽ താരം ഡോൾഫിൻ രതീഷിന്റെ നേതൃത്വത്തിൽ ഏപ്രിൽ 1 മുതൽ ക്വയിലോൺ ബീച്ച് ഹോട്ടൽ സ്വിമ്മിങ് പൂളിൽ നീന്തൽ പരിശീലനം സംഘടിപ്പിക്കും. 5 വയസ്സിനു പ്രായമുള്ള കുട്ടികൾക്ക് പ്രഥമ നീന്തൽ തുടർച്ചയായി ഫ്രീ സ്റ്റൈൽ മുതൽ ഘട്ടം ഘട്ടമായി വിവിധ രീതികൾ പരിശീലിക്കാം. 94477 83714, 94477 83717.

ഇന്ന് 
∙ നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
∙ റേഷൻ കടകൾക്ക് ഇന്ന് അവധി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com