ADVERTISEMENT

കൊട്ടിയം ∙ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത് വെളിച്ചമില്ലാത്ത റോഡിന്റെ മധ്യത്തേക്കു ആണെന്നു പരാതി. ഇതിൽ തട്ടി വീണ ബൈക്ക് യാത്രികന് ജീവൻ നഷ്ടപ്പെട്ടു. ചൊവ്വ രാത്രി 11ന് തഴുത്തല വൈദ്യശാല ജംക്‌ഷനിൽ ഉണ്ടായ അപകടത്തിലായിരുന്നു സുനിൽ ക്ലീറ്റസിന്റെ വേർപാട്. ഇന്നലെ കൊട്ടിയത്ത് പോയി തിരികെ വീട്ടിലേക്ക് മടങ്ങവേയാണു മുന്നറിയിപ്പ് ബോർഡ് സുനിലിന്റെ ജീവനെടുത്തത്.  വെള്ളം ഒഴുകിപ്പോകാനായി ആഴ്ചകൾക്ക് മുൻ‌പ് ഇവിടെ കുഴിയെടുത്തതാണ്. കുഴിയെടുത്ത ഭാഗത്ത് മണ്ണും കൂട്ടിയിട്ടുണ്ടായിരുന്നു. ഇവിടെ റോഡിലേക്ക് കയറ്റിയാണ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നത്. ബോർഡിൽ റിഫ്ലക്ടർ  ഘടിപ്പിച്ചിട്ടല്ല.

മാത്രമല്ല തെരുവുവിളക്കുകൾ പ്രകാശിക്കാറുമില്ല. രാത്രി ആയാൽ ഈ ബോർഡും കുഴിയും ശ്രദ്ധയിൽപ്പെടില്ല. ശ്രദ്ധതെറ്റിയാൽ ബോർഡിൽ വാഹനങ്ങൾ ഇടിക്കും.  കഴിഞ്ഞദിവസം, ബോർഡിൽ ഇടിച്ച ബൈക്ക് നിയന്ത്രണം തെറ്റി റോഡിലേക്ക് മറിയുകയായിരുന്നു. സുനിൽ ക്ലീറ്റസ് റോഡിന്റെ മധ്യ ഭാഗത്തേക്ക് വീണു. ബൈക്ക് റോഡിൽ നിന്നു തെന്നി മാറി എതിർവശത്തേക്കു പതിച്ചു.

ഈ സമയം അതുവഴി വന്ന കാർ റോഡിൽ കിടക്കുകയായിരുന്ന സുനിൽ ക്ലീറ്റസിനെ ഇടിക്കുകയായിരുന്നു. അപകടം നടന്നതിനെ തുടർന്ന് ഇന്നലെ കുഴി ഭാഗികമായി മൂടി. സുനിൽ ക്ലീറ്റസ് ഏറെ നാൾ ഖത്തറിലായിരുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി കാനഡയിലേക്കു ജോലിക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. അതിനിടെയാണ് ദുരന്തം സംഭവിച്ചത്.

ബോർഡിൽ തട്ടി തെറിച്ചു വീണ ബൈക്ക് യാത്രികൻ കാറിടിച്ചു മരിച്ചു
കൊട്ടിയം ∙ രാത്രി  റോഡിൽ വച്ചിരുന്ന മുന്നറിയിപ്പു ബോർഡിൽ തട്ടി തെറിച്ചു വീണ ബൈക്ക് യാത്രികൻ കാറിടിച്ചു മരിച്ചു. കൊട്ടിയം തഴുത്തല സുനിൽ ഭവനിൽ സുനിൽ ക്ലീറ്റസ് (39) ആണു മരിച്ചത്. തഴുത്തല വൈദ്യശാല ജംക്‌ഷനിൽ ചൊവ്വ രാത്രി 11നായിരുന്നു അപകടം. സുനിൽ ക്ലീറ്റസ് ബൈക്കിൽ കൊട്ടിയത്തു നിന്നു തഴുത്തലയിലേക്കു വരികയായിരുന്നു. റോഡിനു കുറുകെ കലുങ്ക് നിർമിക്കുന്നതിനായി ഇവിടെ കുഴിയെടുത്തിരുന്നു. ഇതിന്റെ സമീപത്തായി സൂചക ബോർഡും സ്ഥാപിച്ചിരുന്നു. ഇവിടെ തെരുവുവിളക്ക് കത്തുന്നില്ലെന്നു പറയുന്നു.

ഈ ബോർഡിൽ സുനിൽ ക്ലീറ്റസിന്റെ ബൈക്ക് തട്ടി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. തഴുത്തല ഭാഗത്തു നിന്നു വന്ന കാർ റോഡിൽ വീണു കിടന്ന സുനിൽ ക്ലീറ്റസിന്റെ മുകളിലൂടെ കയറിയിറങ്ങി. കാറിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ സുനിലിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഖത്തറിലായിരുന്ന സുനിൽ ക്ലീറ്റസ്  ജോലി തേടി കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു. സംസ്കാരം ഇന്ന്  രാവിലെ 10ന് കൊട്ടിയം നിത്യസഹായ മാതാ ദേവാലയത്തിൽ. ഭാര്യ ജെ.രേഷ്മ (അധ്യാപിക). മക്കൾ. ഷെറിൻ, ഷെറീന. കൊട്ടിയം പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com