ADVERTISEMENT

വ്യക്തിത്വ വികസന ശിൽപശാല നടത്തും
ചാത്തന്നൂർ ∙ ലൈഫ് സ്കിൽസ് ബിവെറ്റ് സെന്റർ വിദ്യാർഥികൾക്കായി ഏപ്രിൽ 15 മുതൽ 20 വരെ സമ്മർ സ്കീം- വ്യക്തിത്വ വികസന ശിൽപശാല നടത്തും. ഗെയിംസ് ഫൺ ആക്ടിവിറ്റി, ടൂർ എന്നിവ നടത്തും. 9447209639 ,9562771098

ഉത്രാടം ഉത്സവം ഏപ്രിൽ 3ന്
പരവൂർ∙ കളരിയിൽ കിഴക്കതിൽ ബാലഭദ്രാ ദുർഗാ ദേവി ക്ഷേത്രത്തിലെ ഉത്രാടം ഉത്സവം ഏപ്രിൽ 3ന് മേൽശാന്തി അഭിലാഷിന്റെ കാർമികത്വത്തിൽ നടക്കും. ഏപ്രിൽ 3ന് രാവിലെ 7.30ന് പൊങ്കാല തുടർന്ന് കലശപൂജ, ആഴിപൂജ, വൈകിട്ട് 6.30നു ദീപാരധനയും ബാലികമാരുടെ കൈവിളക്കും.

റോഡ് ഷോ നാളെ 
ചടയമംഗലം ∙ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാറിന്റെ റോഡ് ഷോ നാളെ നിലമേൽ, ചടയമംഗലം, കടയ്ക്കൽ, കോട്ടുക്കൽ ചിതറ എന്നിവിടങ്ങളിൽ നടക്കും. രാവിലെ 8നു തുടങ്ങും. ‍

യുഡിഎഫ് കൺവൻഷൻ
കൊല്ലം ∙ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടുള്ള മണ്ഡലം കൺവൻഷനുകൾ ഇന്ന് ഇടമുളയ്ക്കലും ആൽത്തറമൂട്ടിലും നടക്കും.

വിജ്ഞാന സദസ്സ്
പന്മന ∙ വടുതല പാപ്പാഴത്തു ഗോപാല പിള്ള ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സെന്ററിൽ വികസന വിജ്ഞാന സദസ്സും ഹൃദയോത്സവവും ഇന്ന് വൈകിട്ട് 4ന് നടക്കും. വി.പി.ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്യും. ശ്രീകുമാർ ശ്രേയസ്സ് അധ്യക്ഷനായിരിക്കും. വി.വി.വിജയകുമാർ പ്രഭാഷണം നടത്തും.

പൊതുയോഗവും തിരഞ്ഞെടുപ്പും
കുളത്തൂപ്പുഴ ∙ വ്യാപാരി വ്യവസായി ഏകോപന സമിതി പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഏപ്രിൽ 1ന് 9നു വ്യാപാര ഭവനിൽ നടക്കും. ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ജോർജ് വർഗീസ് പുളിന്തിട്ട അധ്യക്ഷത വഹിക്കും. അന്നേ ദിവസം രാവിലെ 11 വരെ കടകൾ തുറക്കില്ല.

കാർഷിക വിപണി ഇന്ന് 
അറയ്ക്കൽ ∙ ദേവി ക്ഷേത്രത്തിലെ മലക്കുട ഉത്സവത്തിന്റെ ഭാഗമായുള്ള കാർഷിക വിപണി ഇന്നു ക്ഷേത്രത്തിനു സമീപത്തെ ആറാട്ടുകണ്ടത്തിൽ നടക്കും. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തനം. കാർഷിക വിളകൾ, പച്ചക്കറികൾ, മൺപാത്രങ്ങൾ‌, ചിരട്ടത്തവികൾ, മുറം, കുട്ട, വട്ടി ഉൽപന്നങ്ങൾ, കുടുംബശ്രീ ഉൽപന്നങ്ങൾ എന്നിവ ഇവിടെ വിൽപന നടത്തും. മേഖലയിലെ കർഷകർക്ക് വിളകൾ വിൽപന നടത്തുന്നതിനും പൊതുജനങ്ങൾക്കു വിപണിയിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉത്സവത്തിന്റെ ഭാഗമായി ആദ്യമായാണ് ഇത്തരത്തിലുള്ള വിപണി ആരംഭിക്കുന്നത്. രാവിലെ 8നു ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഷിബു പ്രഭാകർ ഉദ്ഘാടനം ചെയ്യും. വരും വർഷങ്ങളിലും ഇതിന്റെ പ്രവർത്തനം ഉണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു.

അവധിക്കാല ക്ലാസ്
കൊല്ലം ∙ അമ്മച്ചിവീട് കഴ്സൻ റോഡിലെ കരുതൽ അക്കാദമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് ആൻഡ് റിസർച് സെന്ററിൽ അവധിക്കാല ക്ലാസുകൾ ഏപ്രിൽ 6 ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ, മാനേജർ ജോർജ് എഫ് സേവ്യർ വലിയവീട്, അധ്യാപകൻ ചാൾസ് മോഹൻ മെൻഡസ് എന്നിവർ അറിയിച്ചു. 9387676757

ഇഫ്താർ സംഗമം 2ന്
കൊല്ലം ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം സിറ്റി യൂണിറ്റ് സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം ഏപ്രിൽ 2ന് 5ന് ബീച്ച് റോഡ് റാഹത്ത് ബാങ്ക്വിറ്റ് ഹാളിൽ നടക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് പൂജ ഷിഹാബ്, ജനറൽ സെക്രട്ടറി മുഹമ്മദ് ഹുസൈൻ എന്നിവർ അറിയിച്ചു. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്യും. ചിന്നക്കട ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ ജവാദ് മന്നാനി റമസാൻ സന്ദേശം നൽകും.

കോൺവൊക്കേഷൻ ഇന്ന്
കൊല്ലം∙ഡോ.എ.പി.ജെ അബ്ദുൽ കലാം അക്കാദമി ഓഫ് വൊക്കേഷനൽ സ്റ്റഡീസ് സ്ഥാപനത്തിൽ നിന്നു സംഗീതത്തിൽ പിജി,ഡിപ്ലോമ  നേടിയവർക്കുള്ള  കോൺവൊക്കേഷനും നൃത്ത സംഗീത സദസ്സും കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ ഇന്ന് രാവിലെ 9.30ന് നടക്കും.

സെമിനാർ നാളെ
ശാസ്താംകോട്ട ∙ 'ആശാന്റെ ചരമ ശതാബ്ദിയും നിലവിലെ ഇന്ത്യൻ സാഹചര്യങ്ങളും' എന്ന വിഷയത്തിൽ കാരാളിമുക്ക് കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാല സംഘടിപ്പിക്കുന്ന സെമിനാർ നാളെ 5നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ ക്ലാസ് നയിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com