ADVERTISEMENT

കൊല്ലം ∙ കടുത്ത ചൂടിലും വാടാതെ തിരഞ്ഞെടുപ്പു പ്രചാരണം. ദേവാലയങ്ങൾ സന്ദർശിച്ചും റോ‍ഡ് ഷോ നടത്തിയും കടകമ്പോളങ്ങളിൽ പര്യടനം നടത്തിയും ജനക്കൂട്ടത്തിന് ഇടയിലാണ് സ്ഥാനാർഥികൾ. 

എൻ.കെ.പ്രേമചന്ദ്രൻ
പെരിനാട് പഞ്ചായത്ത് കേന്ദ്രീകരിച്ച് കശുവണ്ടി ഫാക്ടറി സന്ദർശിച്ചു തൊഴിലാളികളുമായി സംവദിച്ചു. പെരിനാട് വില്ലേജ് ജംക്‌ഷൻ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന, പെരിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പെരിനാട് ശിവക്ഷേത്രം, പെരിനാട് അബാസ് കാഷ്യു ഫാക്ടറി കുന്നത്തു ജംക്‌ഷൻ, ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ജംക്‌ഷൻ, വെള്ളിമൺ ശ്രീകൃഷ്ണക്ഷേത്രം ജംക്‌ഷൻ, സദാ കാഷ്യു, സ്റ്റാർച്ച്, പ്രശാന്തി കാഷ്യു ഫാക്ടറി, ഇടവട്ടം ചോതി കാഷ്യു ഫാക്ടറി തൊഴിലാളികളെയും ഇടവട്ടം സെന്റ് ജോർജ് പളളിയും സന്ദർശിച്ചു. പി.സി.വിഷ്ണുനാഥ് എംഎൽ.എ, ടി.സി വിജയൻ, സജി ഡി.ആനന്ദ്, എൻ. നൗഷാദ്, പാലത്തറ രാജീവ്, പളളിമുക്ക് നാസിമുദ്ദീ‍ൻ തുടങ്ങിയ നേതൃ നിര ഒപ്പമുണ്ടായിരുന്നു.

ഇന്ന് ഈസ്റ്റർ ആശംസകൾ അറിയിച്ച് വിവിധ പ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ 8.30 ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രി സന്ദർശിക്കും.ദുഃഖ വെള്ളി ദിവസം വിവിധ പള്ളികളിൽ വിശ്വാസികൾക്കൊപ്പം കുരിശിന്റെ വഴിയടക്കമുള്ള പീഢാനുഭവ ശുശ്രൂഷകളിൽ പങ്കാളിയായി. വിശ്വാസികൾക്കൊപ്പം കഞ്ഞി കഴിച്ച ശേഷമാണ് മടങ്ങിയത്. കുണ്ടറ പേരയം കരിക്കുഴി പള്ളി, കോട്ടപ്പുറം പള്ളി, കുമ്പളം പള്ളി, പടപ്പക്കര പള്ളി, മുളവന മാർത്തോമ്മാ പള്ളി, നാന്തിരിക്കൽ പള്ളി, കേരളപുരം പള്ളി, കുണ്ടറ വലിയപള്ളി, കുണ്ടറ ശാലോം മാർത്തോമ്മാ പള്ളി, നല്ലില ഗബ്രിയേൽ ഓർത്തഡോക്സ് പള്ളി, പനയം മാർത്തോമ്മാ പള്ളി, മുഖത്തല സെന്റ്സ്റ്റീഫൻസ് യാക്കോബായ പള്ളി, മുഖത്തല സെന്റ് ജോർ ഓർത്തഡോക്സ് പള്ളി എന്നിവിടങ്ങൾ സന്ദർശിച്ചു.

ചിറക്കര പഞ്ചായത്തിലും പര്യടനം നടത്തി. നെടുങ്ങോലം, പുന്നമുക്ക്, ഒഴുകുപാറ, ഒഴുകുപാറ കോളനി, ചിറക്കരത്താഴം, ചിറക്കര ക്ഷേത്രം, ഉളിയനാട്, വിളപ്പുറം പ്രദേശങ്ങളിലാണ് പര്യടനം നടത്തിയത്. നിയോജക മണ്ഡലം തിരഞ്ഞെ‍ടുപ്പ് കമ്മിറ്റി ചെയർമാൻ നെടുങ്ങോലം രഘു, ജനറൽ കൺവീനർ ഷാലു വി.ദാസ്, ബിജു വിശ്വരാജൻ, പ്ലക്കാട് ടിങ്കു, കെ.സുജയ് കുമാർ, എസ്.വി ബൈജുലാൽ, സി.ആർ അനിൽകുമാർ, ജി.പത്മപാദൻ, ശ്യാം മോഹൻ, സുബി പരമേശ്വരൻ, റാം കുമാർ രാമൻ, എൻ.സത്യദേവൻ, ഉളിയനാട് ജയൻ, കെ.സുരേന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷിന് ചവറ വെറ്റമുക്കിൽ നൽകിയ സ്വീകരണം.
എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷിന് ചവറ വെറ്റമുക്കിൽ നൽകിയ സ്വീകരണം.

എം.മുകേഷ്
ചവറ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. തേവലക്കര വിളയിൽ മുക്കിൽ നിന്നാരംഭിച്ച പര്യടനത്തിന് വടക്കുംതല, പന്മന, ചവറ, മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ വരവേൽപ് നൽകി.സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജൻ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. ടി.എ.തങ്ങൾ അധ്യക്ഷത വഹിച്ചു. ‍.ഡോ. സുജിത്ത് വിജയൻപിള്ള എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ. സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്.ഷാരിയർ, മുൻ മന്ത്രി കെ.രാജു, വി.മധു, ടി.മനോഹരൻ, ആർ.രവീന്ദ്രൻ, ജി.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

കഴി‍ഞ്ഞ ദിവസം ദേവാലയങ്ങൾ സന്ദർശിച്ചു. തേവലക്കര ഇസ്‌ലാം ജമാഅത്ത്, ചവറ കൊട്ടുകാട് മുസ്‌ലിം ജമാഅത്ത് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. . തേവലക്കര ഷരീഫുൽ ഇസ്‌ലാംജമാഅത്തിൽ എത്തി ഉസ്താദിനെ സന്ദർശിച്ചതിന് ശേഷം ജുമാ നമസ്കാരത്തിന് എത്തിയവരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. തുടർന്ന് കൊട്ടുകാട് മുസ്‌ലിം ജമാഅത്തിൽ എത്തി. ജുമാ നമസ്കാരം കഴിഞ്ഞിറങ്ങിയവരുമായി പരിചയം പുതുക്കി.ദുഃഖ വെള്ളിയോട് അനുബന്ധിച്ച പ്രാർഥനാ വേളയിലാണ് ക്രിസ്ത്യൻ പള്ളികൾ സന്ദർശിച്ചത്. കുണ്ടറ കാഞ്ഞിരംകോട് സെന്റ് ആന്റണീസ് ദേവാലയം, കരിക്കുഴി കാർമൽ ഗിരി ദേവാലയം, പടപ്പക്കര സെന്റ് ജോസഫ് പള്ളി, കുമ്പളം സെന്റ് മൈക്കിൾസ് പള്ളി എന്നിവിടങ്ങളിൽ വിശ്വാസികളുമായി സ്നേഹം പങ്കു വച്ചു.

‍എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ ചടയമംഗലത്ത് പ്രചാരണത്തിന് എത്തിയപ്പോൾ
‍എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ ചടയമംഗലത്ത് പ്രചാരണത്തിന് എത്തിയപ്പോൾ

ജി.കൃഷ്ണകുമാർ
എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാർ ഇന്നലെ ചടയമംഗലത്തും അഞ്ചലിലും റോഡ് ഷോ നടത്തി. ആവേശകരമായ വരവേൽപാണ് നൽകിയത്.ബിജെപി ചടയമംഗലം മണ്ഡലം പ്രസിഡന്റ് ബൈജു ചെറിയ വെളിനല്ലൂർ, ചിതറ മണ്ഡലം പ്രസിഡന്റ് മനു ദീപം, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് സനൽ എന്നിവർ ചേർന്നു കൃഷ്ണകുമാറിനെ സ്വീകരിച്ചു. കെഎസ്ആർടിസി ചടയമംഗലം എംപ്ലോയീസ് യൂണിയൻ സ്വീകരണം നൽകി.

ചടയമംഗലത്ത് നിന്നും ആരംഭിച്ച റോഡ് ഷോ നിലമേൽ, കടയ്ക്കൽ, ചിതറ, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കോട്ടുക്കൽ സമാപിച്ചു. എൻഡിഎ ചെയർമാൻ പുത്തയം ബിജു, ദേശീയ കൗൺസിൽ അംഗം കെ ശിവദാസൻ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകുമാർ, എസ്‌ സി മോർച്ച ജില്ലാ പ്രസിഡന്റ് ബബിൽ ദേവ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ, ആർ.രാജീവ്, ആർ. ഷിജു, പെരപ്പയം സുഭാഷ്, പി.എസ്.അജിത്ത് എ.വി.ജിത്ത് എന്നിവർ പങ്കെടുത്തു. അഞ്ചൽ മേഖലയിലെ റോഡ് ഷോ ആയൂരിൽ നിന്നാരംഭിച്ചു. ഇന്ന് പുതിയകാവ് ക്ഷേത്രം മേൽശാന്തി. വിവിധ സാമുദായിക നേതാക്കൾ തുടങ്ങിയവരെ സന്ദർശിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com