കൊല്ലം ജില്ലയിൽ ഇന്ന് (02-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
റജിസ്റ്റർ ചെയ്യണം
കൊല്ലം ∙ ജില്ലയിൽ പ്രവർത്തിക്കുന്ന മുഴുവൻ മത്സ്യബന്ധനയാന നിർമാണ യാഡുകളും ഫിഷറീസ് വകുപ്പിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്നും റജിസ്ട്രേഷൻ ഇല്ലാത്ത യാഡുകളിൽ നിർമിക്കുന്ന യാനങ്ങൾക്കു റജിസ്ട്രേഷൻ നൽകുന്നതല്ലെന്നും ഇത്തരം അനധികൃത യാഡുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നീണ്ടകര ഫിഷറീസ് അസി.ഡയറക്ടർ അറിയിച്ചു.
ഇന്ന്
∙കഴിഞ്ഞ മാസത്തെ റേഷൻ വിതരണം പുനരാരംഭിക്കും.
കാലാവസ്ഥ
കനത്ത ചൂടിനെത്തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
തൃക്കൊടി എഴുന്നള്ളത്ത്
ആയൂർ ∙ അറയ്ക്കൽ ദേവീക്ഷേത്രത്തിലെ മലക്കുട ഉത്സവത്തോട് അനുബന്ധിച്ചുള്ള തൃക്കൊടി എഴുന്നള്ളത്തും കെട്ടുകുതിരയെടുപ്പും ഇന്നു വൈകിട്ട് 4ന് നടക്കും. വൈകിട്ട് 6ന് കളമെഴുത്തും പാട്ടും, 7ന് പ്രഭാഷണം, രാത്രി 8ന് നൃത്തസന്ധ്യ, 10ന് ഗാനമേള, പുലർച്ചെ 1ന് നാടകം.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക ക്യാംപസിൽ 2024–25 അധ്യയന വർഷത്തെ വിവിധ എംഎ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഹിന്ദി, സംസ്കൃത വേദാന്തം എന്നിവയിൽ പിജി പ്രവേശനം ലഭ്യമാണ്. അവസാന തീയതി 24. വെബ്സൈറ്റ്: www.ssus.ac.in.