കൊല്ലം ജില്ലയിൽ ഇന്ന് (01-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
സൗജന്യ സമ്മർ കോച്ചിങ് ക്യാംപ്
പുനലൂർ ∙ദ്രോണ അത്‌ലറ്റിക് അക്കാദമിയുടെ നേതൃത്വത്തിൽ ചെമ്മന്തൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇന്നു മുതൽ സൗജന്യ സമ്മർ കോച്ചിങ് ക്യാംപ് നടത്തുന്നു. രാവിലെ 6.30 മുതൽ 8.30 വരെയാണ് പരിശീലനം,8നും 15നും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. അത്‌ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ് എന്നിവയ്ക്ക് വിദഗ്ധ പരിശീലനം നൽകും. റജിസ്ട്രേഷന്: 91886557 20
ബാഡ്മിന്റൻ കോച്ചിങ് ക്യാംപ്
കൊല്ലം∙ ജില്ലാ ഷട്ടിൽ ബാഡ്മിന്റൻ അസോസിയേഷൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമ്മർ കോച്ചിങ് ക്യാംപ് നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട വ്യക്തികൾ: ഇമ്മാനുവൽ :കൊല്ലം-97462 42005, പ്രദീപ് കുമാർ :കേരളപുരം, കരുനാഗപ്പള്ളി, ചവറ, വാളകം–94977 97593, എ.നാസ്സർ: കരുനാഗപ്പള്ളി -9946964262, ഗിരിധരൻ പിള്ള: ചവറ-8137925998, രാജീവ്: പെരുമ്പുഴ, മുഖത്തല–9895108143, ദേവരാജൻ:കരിക്കോട്, ചാത്തന്നൂർ-9496269737,അനീഷ്: നീരാവിൽ–9495924138,റോയി: താന്നിമൂട്, തുടയന്നൂർ 974744531,9846685381.
ഇന്ന്
∙സംസ്ഥാനത്ത് ട്രഷറികൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടാകില്ല.
∙ റേഷൻ കടകൾക്ക് അവധി
∙ സപ്ലൈകോയുടെ വിഷു– ഈസ്റ്റർ– റമസാൻ ചന്തകൾ പ്രവർത്തിക്കില്ല.