മുകേഷിന് സ്വീകരണം നൽകി
Mail This Article
×
ഇളമ്പള്ളൂർ∙ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷിന് ഇളമ്പള്ളൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ സ്വീകരണം നൽകി. രാവിലെ 9.30ന് കോവിൽമുക്കിന് സമീപം തത്തമുക്കിൽ സ്വീകരണ പരിപാടി ആരംഭിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. റോയ് തോമസ് അധ്യക്ഷത വഹിച്ചു.
കുണ്ടറ മണ്ഡലം കൺവീനർ എസ്. എൽ. സജികുമാർ, ജി. ബാബു, പഞ്ചായത്ത് കമ്മിറ്റി കൺവീനർ സോമൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ത്രിവേണി ജംക്‌ഷൻ, വായനശാല മുക്ക്, ഇളമ്പള്ളൂർ, മുണ്ടയ്ക്കൽ, പെരിഞ്ഞേലി, ആശുപത്രിമുക്ക്, അംബിപൊയ്ക, കൊല്ലാവിള, റേഡിയോ മുക്ക്, കല്ലുവിള, ഗുരുമന്ദിരം, ഡാൽമിയ ജംക്‌ഷൻ, ചിറയടി, ജയന്തി കോളനി തുടങ്ങിയിടങ്ങളിലും പര്യടനം നടത്തി. കുരീപ്പള്ളി ജംക്‌ഷനിൽ സമാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.