ADVERTISEMENT

വാഹന  നിയന്ത്രണം:കരുനാഗപ്പള്ളി ∙ തഴവ ഗ്രാമ പഞ്ചായത്ത് 15–ാം വാർഡിലെ മണ്ണായത്ത് ഞാമ്പള്ളി റോഡിൽ ഓട നിർമാണം ആരംഭിച്ചതിനാൽ 12 വരെ ഷാപ്പ്മുക്ക് മുതൽ മണ്ണായത്ത് വരെ വാഹന നിയന്ത്രണം ഏർപ്പെടുത്തി.

മദ്യനിരോധിത മേഖല
കൊല്ലം ∙ ചവറ തെക്കുംഭാഗം പനയ്ക്കാറ്റോടിൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്രയോട് അനുബന്ധിച്ച് 11ന് 2 കിലോമീറ്റർ ചുറ്റളവിലുളള പ്രദേശങ്ങൾ സമ്പൂർണ മദ്യനിരോധിത മേഖലയായി കലക്ടർ പ്രഖ്യാപിച്ചു.

ഇന്ന് 
കനത്ത ചൂട് തുടരുന്നതിനാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.  കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് കടന്നേക്കും.

വൈദ്യുതി മുടക്കം 
ഓയൂർ ∙ പുല്ലാനിപച്ച, ബസേലിയോസ്, ഓട്ടുമല, വെളിയം, 504 2 എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 2.30 വരെയും കാളവയൽ, മേലേമുക്ക്, തണ്ണീർകുടി, മരങ്ങാട്, കാക്കോട്, 504 1, മരുതമൺപള്ളി 2, കോഴിക്കോട് 2 എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 1 മുതൽ 6.30 വരെയും.
പരവൂർ∙ പൊഴിക്കര, പൊഴിക്കര ചീപ്പ്, എന്നിവിടങ്ങളിൽ 8 മുതൽ 2 വരെയും പാൽ സൊസൈറ്റി, പണ്ടാരക്കുഴി, വാറുകുളം എന്നിവിടങ്ങളിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

വേനൽക്കാല സ്പോർട്സ് കോച്ചിങ് ക്യാംപ്
പുനലൂർ ∙ സെന്റ് ഗൊരേറ്റി എച്ച്എസ്എസിൽ ഇന്നു മുതൽ എല്ലാ ദിവസവും രാവിലെ 7 മുതൽ 9 വരെ വേനൽക്കാല സ്പോർട്സ് കോച്ചിങ് ക്യാംപ് നടത്തുന്നു. അത്‌ലറ്റിക്സ് ഇനങ്ങളിലും ഫുട്ബോളിലും ആണു പരിശീലനം. 8 മുതൽ 17 വയസ്സു വരെയുള്ള ഏതു വിദ്യാർഥികൾക്കും സൗജന്യമായി പരിശീലന ക്യാംപിൽ പങ്കെടുക്കാം. ഫോൺ – 9447556066, 9961485775.

ഇഫ്താർ സംഗമം
കൊല്ലം ∙ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സംയുക്ത സെൻട്രൽ എക്സിക്യൂട്ടീവ് ഇന്ന് ഉച്ചയ്ക്കു 2ന് ആശ്രാമം ചെറുകിട വ്യവസായ അസോസിയേഷൻ ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിക്കും.

‘തണൽ’ തുടങ്ങി
ആയൂർ ∙ വൈഎംസിഎയിൽ നടപ്പാക്കുന്ന ‘തണൽ’ ചാരിറ്റി പ്രോജക്ടിന്റെ ഉദ്ഘാടനം കെ.ഒ.രാജുക്കുട്ടി നിർവഹിച്ചു. പ്രസിഡന്റ് ഡോ. വിനോദ് ജോൺ അധ്യക്ഷത വഹിച്ചു. ഷാർജ വൈഎംസിഎയുടെ 20ാം വാർഷികത്തിന്റെ ഭാഗമായാണു പദ്ധതി നടപ്പാക്കുന്നത്. 

ജലം പാഴാകുന്നു
പിടവൂർ ∙ പിടവൂർ പഴഞ്ഞിക്കടവ് – പടിഞ്ഞാറ്റിൻകര – ഗുരുമന്ദിരം റോഡിൽ പൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിയുന്നു. പല തവണ പരാതി പറഞ്ഞെങ്കിലും നടപടിയില്ലെന്നു നാട്ടുകാർ ആരോപിച്ചു. 

ശുദ്ധജല സൗകര്യം
 
കരുനാഗപ്പള്ളി ∙ ലാലാജി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ  ഗ്രന്ഥശാലയുടെ മുൻപിൽ കുടിവെള്ള ജാർ സ്ഥാപിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് പ്രഫ. കെ.ആൽ.നീലകണ്ഠ പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജി.സുന്ദരേശൻ, രാമൻ, വർഗീസ് മാത്യു കണ്ണാടിയിൽ, ബി.വിനോദ്, ഡി.ബിന്ദു, ബി.സജീവ്, ഓട്ടോ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com