ADVERTISEMENT

അഞ്ചൽ ∙ വെയിൽ ഏൽക്കാതിരിക്കാൻ മറയില്ല, കുടിക്കാൻ തുള്ളി വെള്ളവുമില്ല... ഇതാണ് അഞ്ചൽ കാളച്ചന്തയിൽ എത്തിക്കുന്ന കന്നുകാലികളുടെ അവസ്ഥ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നവയാണു കന്നുകാലികളിൽ അധികവും. ദീർഘയാത്ര കഴിഞ്ഞ് എത്തുന്ന ഇവയ്ക്ക് ആവശ്യത്തിനു ശുദ്ധജലം നൽകാത്തതു ക്രൂരതയാണെന്നു പ്രദേശവാസികൾ പറയുന്നു.

മുൻപു സമീപത്തെ പനയഞ്ചേരി തോട്ടിൽ വെള്ളം ഉള്ളപ്പോൾ പ്രശ്നമില്ലായിരുന്നു. കന്നുകാലികളെ തോട്ടിൽ ഇറക്കുകയായിരുന്നു പതിവ്. കടുത്ത വേനലിൽ തോട് വറ്റിവരണ്ടതോടെ വെള്ളത്തിനു മാർഗം ഇല്ലാതായി. ഇവിടെ എത്തിക്കുന്ന കന്നുകാലികളിൽ കൂടുതൽ എണ്ണവും കശാപ്പിനു വേണ്ടിയാണ്. അവയ്ക്കുപോലും ദാഹജലം മുടക്കുന്നതു കൊടുംക്രൂരതയാണെന്നും തദ്ദേശ സ്ഥാപന അധികൃതർ വിഷയത്തിൽ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com