ADVERTISEMENT

കൊല്ലം∙ കലക്ടറേറ്റ് കെട്ടിട സമുച്ചയത്തിലെ വിവിധ ഒ‍ാഫിസുകൾ സൗന്ദര്യവ‌ൽക്കരിച്ചു. പൊടിയും മാലിന്യവും കൊണ്ടു നിറഞ്ഞ പതിവ് സർക്കാർ ഒ‍ാഫിസ് കാഴ്ചകളിൽ നിന്നു വ്യത്യസ്തമായാണ് ഒ‍ാഫിസുകൾ സജ്ജീകരിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള പ്രിൻസിപ്പൽ അഗ്രികൾചർ ഒ‍ാഫിസ്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഒ‍ാഫിസ്, ജില്ലാ മെഡിക്കൽ ഒ‍ാഫിസറുടെ കെട്ടിടം എന്നിവിടങ്ങളാണ് സൗന്ദര്യവൽക്കരിച്ചത്. ചുവരെഴുത്തും, ചെടിച്ചട്ടികളുമൊക്കെയായി ഒ‍ാഫിസുകൾ സുന്ദരമാക്കിയിരിക്കുകയാണ്.

കലക്ടറേറ്റിലെ  ഒ‍ാഫിസുകളുടെ ചുവരുകളിൽ പതിച്ചിരുന്ന വിവിധ രാഷ്ട്രീയ സംഘടനകളുടെ പോസ്റ്ററുകളും നോട്ടിസുകളും നീക്കിയപ്പോൾ
കലക്ടറേറ്റിലെ ഒ‍ാഫിസുകളുടെ ചുവരുകളിൽ പതിച്ചിരുന്ന വിവിധ രാഷ്ട്രീയ സംഘടനകളുടെ പോസ്റ്ററുകളും നോട്ടിസുകളും നീക്കിയപ്പോൾ

ഒ‍ാഫിസുകളുടെ പുറത്തെ ചുവരിൽ ഒ‍ാരോ വകുപ്പുകളും അതാതു വകുപ്പുകളുമായി ബന്ധപ്പെട്ട ചിത്രങ്ങളും നിറങ്ങളുമാണു വരച്ചു ചേർത്തിട്ടുള്ളത്. അഗ്രികൾചർ ഒ‍ാഫിസിന്റെ ചുവരിനു പച്ച നിറമാണ് നൽകിയിരിക്കുന്നത്. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഒ‍ാഫിസിലും പാഠ്യവിഷയങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, ലക്ഷ്യം എന്നിവയെക്കുറിച്ചുള്ള നിർദേശങ്ങളും വിവിധ ചുവർച്ചിത്രങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഒ‍ാഫിസറുടെ ഒ‍ാഫിസ് പരിസരവും ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും അറിവുകളും ചിത്രങ്ങളാലും ചുവരുകൾ മനോഹരമാക്കിയിട്ടുണ്ട്. 

പോസ്റ്ററുകൾ നീക്കി
കൊല്ലം∙ കലക്ടറേറ്റ് കെട്ടിടത്തിന്റെ ചുവരിൽ നിന്നു സർവീസ് സംഘടനകളുടെ പോസ്റ്ററുകൾ നീക്കി. സർക്കാർ ഓഫിസ് കെട്ടിടങ്ങളിൽ പോസ്റ്റർ പതിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്കു വിരുദ്ധമായിതിനാലാണ് നീക്കം ചെയ്തത്. ജില്ലാ  വരണാധികാരിയായ ജില്ലാ കലക്ടർ നിയമിച്ച ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് നോട്ടിസുകളും പോസ്റ്ററുകളും നീക്കി തുടങ്ങിയത്.

ഇതിന്റെ ഭാഗമായി കലക്ടറേറ്റ് കെട്ടിടത്തിലെ എല്ലാ ഒ‍ാഫിസുകൾക്ക് മുന്നിലും വരാന്തകളിലും പതിച്ചിരുന്ന പോസ്റ്ററുകൾ പൂർണമായും നീക്കി. മറ്റ് സർക്കാർ ഒ‍ാഫിസുകളിലും ഇത്തരത്തിലുള്ള രാഷ്ട്രീയ പോസ്റ്ററുകളും നോട്ടിസുകളും നീക്കി തുടങ്ങി. സർക്കാർ ഒ‍ാഫിസുകൾക്ക് പുറമേ പൊതു സ്ഥലങ്ങളിലും  പതിച്ചിരിക്കുന്ന പോസ്റ്ററുകളും നോട്ടിസുകളും നീക്കും. കൂടാതെ പൊതു സ്ഥലങ്ങളിൽ എംഎൽഎമാർ,എംപി എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങൾ, ബസ് സ്റ്റാൻഡ് മറ്റ് വിവിധ സ്ഥലങ്ങളിൽ സ്ഥിരമായി സ്ഥാപിച്ച ബോർഡുകൾ, അക്ഷരങ്ങൾ എന്നിവയും തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമായി മറയ്ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com