ADVERTISEMENT

പുനലൂർ ∙ കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന് പുനലൂർ മണ്ഡലത്തിലെ കിഴക്കൻ തോട്ടം മേഖലകളിൽ തിരുവാതിരയും പ്രാദേശിക നൃത്താവിഷ്കാരവും അവതരിപ്പിച്ച് സ്വീകരണം നൽകി. ആര്യങ്കാവ് ഡിപ്പോ, കരയാളർതോട്ടം, കരിമ്പിൻതോട്ടം, ഇടപ്പാളയം ലക്ഷംവീട് എന്നിവിടങ്ങളിലാണ് തൊഴിലാളികളും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം കൈകൊട്ടിക്കളിയും മറ്റും അവതരിപ്പിച്ച് ആഹ്ലാദാരവത്തോടെ സ്വീകരിച്ചത്.വന്യമൃഗങ്ങളുടെ ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടം നികത്തുന്നതിന് യഥാസമയം നഷ്ടപരിഹാരം നൽകുന്നതിനും വനമേഖലയിൽ താമസിക്കുന്നവർ നഷ്ടപരിഹാരം വാങ്ങി ഒഴിഞ്ഞുപോകുന്ന പ്രത്യേക പദ്ധതിയുടെയും ഭവന പദ്ധതിയുടെയും ആനുകൂല്യം യഥാസമയം ലഭ്യമാക്കുന്ന വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും മന്ത്രിതലത്തിൽ ചർച്ച നടത്തുകയും ചെയ്തിട്ടുണ്ടെന്ന് എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.

കരിമ്പിൻതോട്ടം, കോളനി, കരയാളർതോട്ടം, ചേനഗിരി, ഇടപ്പാളയം ആർഎസ് ജംക്‌ഷൻ, ഇടപാളയം ലക്ഷംവീട്, ഫ്ളോറൻസ്, കഴുതുരുട്ടി, പൂന്തോട്ടം, അമ്പനാട്, അരണ്ടൽ മേലേ ആനച്ചാടി, താഴെ ആനച്ചാടി, നെടുമ്പാറ, നാഗമല, കുറവൻതാവളം, മാമ്പഴത്തറ, വള്ളംവെട്ടി, 2-എഫ് കോളനി, 2-എച്ച് കോളനി, 2-ജെ കോളനി, 9-ബി കോളനി, 2-ഇ കോളനി, ചെറുകരകാണി, 1-സി കോളനി, കൂവക്കാട്, നെടുവന്നൂർകടവ്, 1-എ കോളനി, രമണി ക്വാട്ടേഴ്സ്, ചന്ദനക്കാവ് എന്നിവിടങ്ങളിൽ പര്യടനം നടത്തി.സ്ഥാനാർഥിയോടൊപ്പം സുജാതോമസ്, കെ.ശശിധരൻ, കുളത്തൂപ്പുഴ സലീം, എം.നാസർഖാൻ, സി.വിജയകുമാർ, തോയിത്തല മോഹനൻ, ഇടമൺ ബി. വർഗീസ്, ഇടവനശ്ശേരി സുരേന്ദ്രൻ, ടോമിച്ചൻ, മനോജ് ആര്യങ്കാവ്, സണ്ണി ജോസഫ്, സാബു ഏബ്രഹാം, സൈനബാബീവി, ജോർജ്കുട്ടി, സഞ്ജയ് ഖാൻ, വെഞ്ചേമ്പ് സുരേന്ദ്രൻ തുടങ്ങിയവർ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com