ADVERTISEMENT

കൊല്ലം ∙ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ കുണ്ടറ മണ്ഡലത്തിലെ നെടുമ്പന പഞ്ചായത്തിൽ പര്യടനം നടത്തി. അഖില കേരള തന്ത്രി മണ്ഡലം ജില്ലാ പ്രസിഡന്റും സനാതന ധർമ പരിഷത്ത് ചെയർമാനുമായ നല്ലില പെരിങ്ങോട്ട് മഠം ശങ്കരര് ശങ്കരര് ഭദ്ര ദാസര്, നല്ലില സെന്റ് ജോർജ് സുറിയാനി പള്ളി വികാരി മാത്യൂസ് കോർ എപ്പിസ്കോപ്പ എന്നിവരെ സന്ദർശിച്ചു. നെടുമ്പന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തിയ സ്ഥാനാർഥിയെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു. കടപ്പാക്കടയിൽ നടന്ന ശിവസേന ജില്ലാ കൺവൻഷനിൽ പങ്കെടുത്ത സ്ഥാനാർഥിയെ ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂർക്കട ഹരികുമാർ സ്വീകരിച്ചു. പുനലൂർ, ഇരവിപുരം മണ്ഡലങ്ങളിൽ നടന്ന കൺവൻഷനുകളിലും ജി.കൃഷ്ണകുമാർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com