ADVERTISEMENT

കൊല്ലം ∙ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന് ചാത്തന്നൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻവരവേൽപ്. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിനു പേർ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി. ഇഎസ്ഐ ആശുപത്രിയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ, ഇഎസ്ഐ അംഗങ്ങളുടെ മക്കൾക്ക് എംബിബിഎസ് സീറ്റ് സംവരണം, പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു ചാത്തന്നൂർ മേഖലയിലെ വിവിധ ഗ്രാമീണ റോഡുകൾ, ശുദ്ധജല പദ്ധതികൾ എന്നിവയുടെ നിർമാണം തുടങ്ങിയ വികസന പദ്ധതികൾ പ്രേമചന്ദ്രൻ വിശദീകരിച്ചു. ഗ്രാമീണ ജനതയ്ക്ക്  മെച്ചപ്പെട്ട സാമ്പത്തിക വികസനം ഉറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതി വഴി ഒട്ടേറെ ജനങ്ങൾക്ക് സഹായഹസ്തമെത്തിക്കാൻ കഴിഞ്ഞിട്ടുള്ളതും ഓർമിപ്പിച്ചു. കശുവണ്ടി മേഖലയിൽ നടത്തിയ ഇടപെടലുകളും കയ്യടി നേടി. 

‌‌‌പ്ലാക്കാട് ജംക്‌ഷനിൽ നിന്നു ആരംഭിച്ച സ്വീകരണ പരിപാടി കെപിസിസി എക്സിക്യൂട്ടീവ് അംഗം ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. രജീവ് പ്ലാക്കാട്, നെടുങ്ങോലം രഘു, ഷാലു വി.ദാസ്, ജയകുമാർ, ശ്രീലാൽ, പ്ലാക്കാട് ടിങ്കു, ബിജു, ശ്രീലാൽ, സുൽഫിക്കർ സലാം, സൈജു കോശി, ഗീത ജോർജ്, മായ, വിനീത, വസന്ത, ശ്രീകല, രാജു ചാവടി, ജയചന്ദ്രൻ, ബിനോയ്, പ്രസന്നൻ, അനിൽ മംഗലത്ത് എന്നിവർ നേതൃത്വം നൽകി. ഇന്നു സ്വീകരണ പരിപാടി കൊല്ലം നിയോജക മണ്ഡലത്തിലെ മങ്ങാട് മേഖലയിൽ നിന്ന് ആരംഭിക്കും. ആശ്രാമം, കടപ്പാക്കട, തൃക്കടവൂർ ഈസ്റ്റ്, വെസ്റ്റ് മേഖലകളിലാണു തുടർ പ്രചാരണങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com