ADVERTISEMENT

കൊല്ലം ∙ ആശ്രാമം പ്രശാന്തി ഗാർഡനിൽ മലയാള മനോരമയുടെ നേതൃത്വത്തിൽ നടത്തുന്ന പുഷ്പമേളയിൽ അപൂർവങ്ങളായ അലങ്കാര ചെടികൾ. ഫ്ലവർ ഷോയുടെ ഭാഗമായി നടക്കുന്ന കാർഷിക മേളയിൽ മണ്ണാശ്ശേരിൽ അഗ്രികൾചർ ഫാം ആൻ‍ഡ് നഴ്സറി ഒട്ടേറെയിനം ഫലവൃക്ഷങ്ങളും പരിചയപ്പെടുത്തുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവയടക്കം 69 ഇനങ്ങളിലുള്ള പ്ലാവുകൾ മേളയിലുണ്ട്. അത്യുൽപാദന ശേഷിയുള്ള വർഷം മുഴുവൻ കായ്ക്കുന്ന വിവിധ തരം പ്ലാവുകളുടെയും മാവുകളുടെയും വലിയ ശേഖരമുണ്ട്. ഒന്നാം വർഷം മുതൽ കായ്ക്കുന്ന വിയറ്റ്നാം ഏർലി, തായ്‌ലൻഡ് ഓൾ സീസൺ പ്ലാവുകളും രണ്ടാം വർഷം കായ്ക്കുന്ന ഗംഗാബോട്ടം, മലേഷ്യൻ കുള്ളൻ തെങ്ങിൽ തൈകളും വാങ്ങാനാകും.

25 ഇനം മാവുകൾ, നാടൻ പഴങ്ങളുടെ ഹൈബ്രിഡ് തൈകൾ, കൂടാതെ ട്രോപ്പിക്കൽ ഫ്രൂട്സ് തൈകൾ, ആന്തൂറിയം, ഫെലനോപ്സിസ് ഓർക്കിഡ്സ്, ബോൺസായ് വിഭാഗത്തിൽ പെട്ട അഡീനിയം തുടങ്ങിയവരുടെ വിപുല ശേഖരമുണ്ട്. എല്ലാ വിഭാഗത്തിലും നാടൻ ഫലവൃക്ഷങ്ങളും ഹൈബ്രിഡ് തൈകളും ലഭിക്കും. വിവിധ തരം താമര, ആമ്പൽ എന്നിവയും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. റിയ ഫർണിച്ചർ സ്റ്റാളിൽ 60% വിലക്കുറവും ഫ്രീ ഡെലിവറിയും ലഭിക്കും. 

വിദേശങ്ങളിൽ നിന്നുള്ള അലങ്കാര പക്ഷികൾ, കൗതുകം ഉണർത്തുന്ന ജീവികൾ എന്നിവ അടങ്ങുന്ന പെറ്റ്– അക്വാ ഷോ, കുട്ടികൾക്ക് ഉല്ലസിക്കാനാവുന്ന കിഡ്സ് സോൺ, പുതിയ വാഹനങ്ങൾ പരിചയപ്പെടുത്തുന്ന ഓട്ടോ സോൺ, ഭക്ഷണ വിഭവങ്ങളുമായി ഫുഡ് കോർട്ട്, കലാപരിപാടികൾ എന്നിവയും പുഷ്പമേളയിൽ ഉണ്ട്. മേള 21 ന് സമാപിക്കും. ദിവസവും വൈകിട്ട് 3 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. പ്രവേശനം പാസ് മുഖേന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com