കടയിടിച്ചു തകർത്ത ശേഷം കടന്നുകളഞ്ഞ വാൻ പിടികൂടി
Mail This Article
×
പത്തനാപുരം ∙ കടയിടിച്ചു തകർത്ത ശേഷം കടന്നുകളഞ്ഞ വാൻ കണ്ടെത്തി കേസെടുത്ത് പൊലീസ്. പിറവന്തൂർ വാഴത്തോപ്പിലെ പ്രമോദിന്റെ കടയാണു പുലർച്ചെ മൂന്നു മണിയോടെ വാൻ തകർത്തത്. കട തകർത്ത അപകട ശേഷം നിർത്താതെ പോയ വാൻ, കടയ്ക്കാമൺ പാലത്തിനു സമീപത്തായി തകരാറിലായി. രാവിലെ നാട്ടുകാരുടെ സഹായത്തോടെയാണ് വാഹനം കണ്ടെത്തിയത്. റോഡു വശത്തിരിക്കുന്ന താൽക്കാലിക കടകൾ ഈ രീതിയിൽ ഇടിച്ചു തകർത്ത ശേഷം, നിർത്താതെ പോകുന്ന വാഹനങ്ങളുടെ എണ്ണം കൂടുകയാണെന്നു നാട്ടുകാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.