ADVERTISEMENT

ലോക്സഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ നാടും നഗരവും ഇളക്കിമറിച്ച് യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ   പ്രചാരണം .അവസാന ലാപ്പിലേക്ക്, കളം കൊഴുപ്പിച്ച് സ്ഥാനാർഥികളും, പ്രവർത്തകരും. മലയോര മേഖലയും തിരഞ്ഞെടുപ്പ് ആവേശത്തിന്റെ കൊടി മുടിയിലേക്ക്. സ്വീകരണ പരിപാടികൾ അവസാനിച്ച മുന്നണികൾ സ്ക്വാഡ് പ്രവർത്തനങ്ങളിലും. കുടുംബ യോഗങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സ്ക്വാഡ്  പ്രവർത്തനം ഉഷാറാക്കി  മുന്നണികൾ
പുത്തൂർ ∙
മാവേലിക്കര ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി
കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം യൂത്ത് കോൺഗ്രസ് കുളക്കട മണ്ഡലം കമ്മിറ്റി നടത്തിയ പ്രചാരണ വാഹന ജാഥ മണ്ഡലം പ്രസിഡന്റ് രാഹുൽ പെരുങ്കുളം നയിച്ചു. പുത്തൂർ ജോൺസൺ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഒ.രാജൻ ഉദ്ഘാടനം ചെയ്തു. പഴവറ സന്തോഷ്‌, വിഷ്ണു പവിത്രേശ്വരം, ജലജ ശ്രീകുമാർ,ശ്രീജ ഹരി, അനുകുമാർ, മിഥുൻ, ജെ.കെ.ബിനു, ലക്ഷ്മി, രാജി, ആകാശ്, ശ്രീകുമാർ, ജയകൃഷ്ണൻ, ബിനു പാപ്പച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി

മാവേലിക്കര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം പവിത്രേശ്വരത്തു നടന്ന മേഖലാ റാലിയും യോഗവും സിപിഎം ഏരിയ സെക്രട്ടറി ജെ.രാമാനുജൻ ഉദ്ഘാടനം ചെയ്തു. കെ.ജയൻ അധ്യക്ഷത വഹിച്ചു. ജി.പ്രദീപ്, ടി.ഷൈലേന്ദ്രൻ, ആർ.രാജസേനൻ, ബെച്ചി ബി.മലയിൽ, ജി.എൻ.മനോജ്, സത്യകുമാർ, മാറനാട് ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മാവേലിക്കര ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെ തിരഞ്ഞെടുപ്പു പ്രചാരണാർഥം ചെറുപൊയ്കയിൽ നടന്ന കുടുംബസംഗമം കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക ഉദ്ഘാടനം ചെയ്തു. വൃന്ദാവനം രവീന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സന്തോഷ് ചിറ്റേടം, ശ്രീരാജ്, ബാബു, കിരൺ, വിജയകുമാർ, രാജീവ് കുമാർ, ശിഖിൽ എസ്.ദാസ്, സതീഷ് കുമാർ, നന്ദു തുടങ്ങിയവർ പ്രസംഗിച്ചു.

kollam-election-6c
മാവേലിക്കര പാർലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി സി.എ.അരുൺ കുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം വെളിയത്ത് നടത്തിയ പൊതുയോഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടിക്കുന്നിലിന്  സ്വീകരണം നൽകി
കൊട്ടാരക്കര∙ കേന്ദ്രത്തിൽ മോദിയും കേരളത്തിൽ പിണറായിയും പ്രതിപക്ഷത്തെ അടിച്ചമർത്തിയാണ് ഭരിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് . കൊട്ടാരക്കരയിലെ സ്വീകരണ പരിപാടികളിൽ പ്രസംഗിക്കുകയായിരുന്നു. അന്വേഷണ ഏജൻസികളെ വഴിവിട്ട് ഉപയോഗിച്ച് പ്രതിപക്ഷ സ്ഥാനത്തുള്ള മുഖ്യമന്ത്രിമാരെ പോലും ജയിലിൽ അടയ്ക്കുകയും മതനിരപേക്ഷ രാജ്യത്തെ മത രാഷ്ട്രമാക്കി മാറ്റുവാനുള്ള പ്രഖ്യാപിത നയം സ്വീകരിക്കുകയുമാണ് ബിജെപി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമർത്തുന്ന ഒരു സർക്കാരും ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു. കൊട്ടാരക്കര നഗരസഭയിൽ നടന്ന പര്യടനം കെപിസിസി ജനറൽ സെക്രട്ടറി ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു. ബേബി പടിഞ്ഞാറ്റിൻകര അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പ്രസംഗിച്ചു.

യുഡിവൈഎഫ് മെഗാ റാലി  നടത്തി
കൊട്ടാരക്കര∙ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെഗാ റാലിയുമായി യുഡിവൈഎഫ്. മണ്ഡലം ചെയർമാൻ ശരത്ചന്ദ്രൻ, ജില്ലാ നേതാക്കളായ ബിജി നാസർ, അജി നാസർ എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ യുവാക്കളുടെ റാലി നടന്നു. വെട്ടിക്കവല പ്ലാപ്പള്ളിയിൽ വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് എം.പി.സജീവ് ഉദ്ഘാടനം ചെയ്തു. സദാനന്ദപുരം,കരിക്കം,പേരെത്തുകോണം, വെട്ടിക്കവല,കാവുംകൽ,കണ്ണംകോട്,മടത്തിയറ, പനവേലി,അമ്പലത്തുംവിള, ഈട്ടിവിളമുക്ക്, പച്ചൂർ വടക്കേമുക്ക്,തെങ്ങുംകോട്, തലച്ചിറ,വൈദ്യശാല,കടുവപ്പുറ,അഞ്ചാനം കു ഴി,ചക്കുവരക്കൽ,കോട്ടവട്ടം,നരിക്കൽ വഴി കോക്കാട് സമാപിച്ചു. സമാപന സമ്മേളനം പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി റജി പൂവത്തൂർ ഉദ്ഘാ‍ടനം ചെയ്തു.

പ്രചാരണ  വാഹനജാഥ നടത്തി
ഓയൂർ ∙ അസംഘടിത തൊഴിലാളി കോൺഗ്രസും ഐഎൻടിയുസി പ്രവാസി കോൺഗ്രസും ചേർന്നു നടത്തിയ പ്രചാരണവാഹന ജാഥ ഓയൂരിൽ ഐഎൻടിയുസി ദേശീയ നിർവാഹക സമിതി അംഗം കോതേത്ത് ഭാസുരൻ ഉദ്ഘാടനം ചെയ്തു. അസംഘടിത തൊഴിലാളി നിയോജക മണ്ഡലം പ്രസിഡന്റ് ജി.ഹരിദാസ് അധ്യക്ഷത വഹിച്ചു.  ഡിസിസി ജനറൽ സെക്രട്ടറി പി എസ് പ്രദീപ്, ചെങ്കൂർ സുരേഷ് ,ഓയൂർ നാദിർഷ ,പി എസ് മനോജ് ,റിയാസ് നാസർ,സജീവ് ചുങ്കത്ത് , കെ ജി വിശ്വനാഥൻ നായർ , ഷംസു താമരക്കുളം, ഓയൂർ ദിലീപ്, പി.സജീവൻ ,റഹീം , ഡൊമിനിക് ആന്റണി, ജോർജ് കോവൂർ, ഉണ്ണിക്കൃഷ്ണൻ ,ഗോപിനാഥൻ നായർ , സ്റ്റീഫൻ , ചെങ്കൂർ റഹീം, നാസർ എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ്  പൊതുയോഗം നടത്തി
പൂയപ്പള്ളി ∙ യുഡിഎഫ് പൂയപ്പള്ളി പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ പൊതുയോഗം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സനൽകുമാർ, കോൺഗ്രസ് നേതാവ് കെ.ബി.ഷഹാൽ,വെളിയം ഉദയകുമാർ, ഹംസ റാവുത്തർ, ബ്ലോക്ക് മെമ്പർ ഗീതാ ജോർജ് , ബിനോയി, രാജു ചാവടി, പ്രശാന്ത്, അനിൽ മംഗലത്ത് എന്നിവർ പ്രസംഗിച്ചു.

വി.ഡി.സതീശൻ  ഇന്ന് നിലമേലിൽ 
ചടയമംഗലം∙എൻ.കെ.പ്രേമചന്ദ്രന്റെ പ്രചാരണാർഥം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നു വൈകിട്ട് 6ന് നിലമേലിൽ പ്രസംഗിക്കുമെന്നു നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.ഒ.സാജൻ അറിയിച്ചു.

സി.എ.അരുൺ കുമാർ ഇന്ന്  കൊട്ടാരക്കരയിൽ
കൊട്ടാരക്കര∙ മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാറിന്റെ കശുവണ്ടി ഫാക്ടറികളിലെ സന്ദർശനം ഇന്ന്. ഉച്ചയ്ക്ക് സന്ദർശനം നടത്തും. എൽഡിഎഫ് പ്രചാരണാർഥം ഒട്ടേറെ നേതാക്കൾ ഇന്ന് വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. വൈകിട്ട് 3ന് ചന്തമുക്കിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.ബി.ഗണേഷ്കുമാർ എന്നിവർ പ്രസംഗിക്കും.5ന് മൈലത്ത് എൻസിപി പ്രസിഡന്റ് പി.സി.ചാക്കോ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ എന്നിവർ പ്രസംഗിക്കും. 5ന് കോട്ടാത്തലയിൽ മന്ത്രി പി.പ്രസാദ് പ്രസംഗിക്കും.

പ്രവാസി കുടുംബ സംഗമം
ഓയൂർ ∙ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ഓയൂരിൽ പ്രവാസി കുടുംബ സംഗമം നടത്തി. മുസ്‌ലിം ലീഗ് ദേശീയ നിർവാഹക സമിതി അംഗം എം.അൻസറുദീൻ ഉദ്ഘാടനം ചെയ്തു. വെളിനല്ലൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പ്രവാസി സ്ക്വാഡുകൾ പ്രചാരണത്തിന് ഇറങ്ങാൻ യോഗം തീരുമാനിച്ചു.  ഒഐസിസി ജില്ല ജനറൽ കൺവീനർ ഷംസു താമരക്കുളം അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.എസ്.പ്രദീപ് പ്രഭാഷണം നടത്തി.

ചെങ്കൂർ സുരേഷ്, കുവൈത്ത് ഒഐസിസി തിരുവനന്തപുരം ജില്ലാ മുൻ പ്രസിഡന്റ് കോശി അലക്സാണ്ടർ, കെപി എസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.മനോജ്, ബ്ലോക്ക് സെക്രട്ടറിമാരായ ജി.ഹരിദാസ്, ഓയൂർ നാദിർഷാ, കോൺഗ്രസ് നേതാക്കളായ സജീവ് ചുങ്കത്ത്,റിയാസ് നാസർ, കെ.ജി.വിശ്വനാഥൻ നായർ, ഓയൂർ ദിലീപ്, ഷിജു കാളവയൽ, പെരുപുറം നിസാർ, മീയന ഗോപിനാഥൻ നായർ, ഡൊമിനിക് ആന്റണി, ജോർജ് കോവൂർ, ഓയൂർ റഹീം, സ്റ്റീഫൻ സുദർശനൻ പിള്ള, റോഡുവിള നാസർ, ലാലൻ,യു.കെ.അഖിൽ കാളവയൽ, അശോകൻ എന്നിവർ പ്രസംഗിച്ചു.

റാലി നടത്തി

വെളിയം ∙ ഇന്ത്യ രാജ്യം നിലനിൽക്കണമെങ്കിൽ മോദി തോൽക്കണമെന്ന് മുല്ലക്കര രത്നാകരൻ. ഇടതുമുന്നണി സ്ഥാനാർഥി സി.എ.അരുൺ കുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം വെളിയത്ത് നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എച്ച്.ആർ.പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ, പി.എ.ഏബ്രഹാം, കെ.ജഗദമ്മ,രാമാനുജൻ, ബി.സനൽകുമാർ, കെ.എസ്.ഷിജുകുമാർ, എസ്.പവനൻ എന്നിവർ പ്രസംഗിച്ചു. പൊതുയോഗത്തിന്റെ ഭാഗമായി പ്രകടനവും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com