ADVERTISEMENT

നിലമേൽ ∙ വേനൽ മഴയിലും കാറ്റിലും നിലമേൽ പഞ്ചായത്തിൽ വൻ കൃഷി നാശം. നിലമേൽ പഞ്ചായത്തിൽ വെള്ളരി പാലത്തിനു സമീപം ‍ കരിക്കത്തിൽ വീട്ടിൽ ഷാൻ, കരിക്കത്തിൽ വീട്ടിൽ ഇസ്മായിൽ എന്നിവരുടെ വാഴത്തോോട്ടത്തിൽ കുലച്ച മൂവായിരത്തോളം വാഴകൾ നശിച്ചു. നിലമേൽ കൃഷി ഓഫിസർ സ്ഥലം സന്ദർശിച്ചു. 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. 

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മഴയും കാറ്റും മിന്നലും എത്തിയത്. നിലമേൽ ജംക്‌ഷനിലും പരിസരത്തും കൃഷി ഇടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. പഞ്ചായത്തിൽ മറ്റ് സ്ഥലങ്ങളിലും വാഴകൾക്ക് ചെറിയ തോതിൽ നാശം ഉണ്ടായിട്ടുണ്ട്. കനത്ത വേനലിൽ ചൂടേറ്റു നിന്ന വാഴകളാണ് നശിച്ചതിലേറെയും. പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com