ADVERTISEMENT

പൂതക്കുളം∙ തിരഞ്ഞെടുപ്പ് സുരക്ഷയൊരുക്കാൻ പൊലീസിനൊപ്പം കോട്ടയം മെഡിക്കൽ കോളജിലെ എംബിബിഎസ് അവസാന വർഷ വിദ്യാർഥിനിയും. പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തുകൾക്ക് സുരക്ഷ നൽകുവാനാണ് പൂതക്കുളം പ്രഭാ ഭവനത്തിൽ ഡി.ആതിര പഠന തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയിരിക്കുന്നത്. സ്കൂളിലെ പൂർവ വിദ്യാർഥിനി കൂടിയായ ആതിര സ്കൂൾ പഠന കാലത്ത് എസ്പിസിയിൽ (സ്റ്റുഡന്റ് പൊലീസ് കെഡറ്റ്) സജീവ അംഗമായിരുന്നു.

എസ്പിസിയിലെ പ്രവർത്തനങ്ങളോടുള്ള ഇഷ്ടം കാരണമാണ് തിരഞ്ഞെടുപ്പ് സുരക്ഷ ജോലി ചെയ്യാൻ സന്നദ്ധത കാണിച്ചതെന്നാണ് ആതിര പറയുന്നത്. തിരഞ്ഞെടുപ്പ് ദിനത്തിൽ പോളിങ് സ്റ്റേഷനുകളുടെ സുരക്ഷയ്ക്ക് മുൻ എസ്പിസി, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ സേവനവും പൊലീസ് ഉപയോഗിക്കാറുണ്ട്. എംബിബിഎസ് അവസാന വർഷ പരീക്ഷ കഴിഞ്ഞു ഹൗസ് സർജൻസിക്ക് തയാറെടുക്കുകയാണ് ആതിര. എംബിബിഎസ് ഒന്നാം വർഷ പഠന സമയത്ത് തദ്ദേശ തിരഞ്ഞെടുപ്പിലും ആതിര സുരക്ഷാ ജോലികൾ ചെയ്തിരുന്നു.  പൂതക്കുളം പഞ്ചായത്തംഗം വി.പ്രദീപിന്റെയും മുൻ പഞ്ചായത്തംഗം ദീപയുടെയും മകളാണ്. കേശവ് സഹോദരനാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com